KeralaLatest NewsNews

ജമ്മു കാശ്മീരില്‍ കൊല്ലപ്പെട്ട അഭിജിത്തിന്‍റെ സഹോദരിക്ക് സര്‍ക്കാര്‍ ജോലിയും കുടുംബത്തിന് വീടും; ധനസഹായം നൽകാനും തീരുമാനം

തിരുവനന്തപുരം: ജമ്മു കാശ്മീരില്‍ മൈന്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ വീരമൃത്യു വരിച്ച പുനലൂര്‍ അറയ്ക്കല്‍ സ്വദേശി അഭിജിത്തിന്‍റെ കുടുംബത്തിന് ധനസഹായം. മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. കുടുംബത്തിന് പത്തു ലക്ഷം രൂപ നൽകും. കൂടാതെ അഭിജിത്തിന്‍റെ സഹോദരിക്ക് സര്‍ക്കാര്‍ ജോലിയും കുടുംബത്തിന് വീട് നിർമ്മിച്ച് നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.

Read also: കാശ്മീരിൽ ഏറ്റുമുട്ടൽ : ഭീ​ക​ര​നെ സൈന്യം വധിച്ചു

ആയൂർ ഇടയം ആലുംമൂട്ടിൽ കിഴക്കേതിൽ പ്രഹ്ലാദന്റെയും ശ്രീകലയുടെയും മകനായിരുന്നു പി എസ് അഭിജിത്ത്. ജമ്മുകശ്മീരിലെ ബാരാമുള്ളയിൽ പട്രോളിങ്ങിനിടെ കുഴിബോംബ് പൊട്ടിയാണ് ജവാൻ പി എസ് അഭിജിത്ത് (22) കൊല്ലപ്പെട്ടത്. ആയൂർ ഇടയത്തെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.

shortlink

Post Your Comments


Back to top button