![](/wp-content/uploads/2019/09/lata.jpg)
മുംബൈ: ദക്ഷിണ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ഗായിക ലതാ മങ്കേഷ്‌കറുടെ നില ഗുരുതരമായി തുടരുന്നതായി റിപ്പോർട്ട്. ന്യൂമോണിയയും കടുത്ത ശ്വാസതടസ്സവും മൂലം തിങ്കളാഴ്ചയാണ് ലതാ മങ്കേഷ്‌കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരു ഭാഗത്തെ ഹൃദയകോശങ്ങളുടെ പ്രവര്‍ത്തനം നിലച്ച അവസ്ഥയിലാണെന്നും ന്യുമോണിയ ബാധിച്ചിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അവര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്, എന്നാല്‍ കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി അവരുടെ അവസ്ഥയില്‍ ചില പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് ഇന്റേണല്‍ മെഡിസിന്‍ ഫിസിഷ്യന്‍ ഡോ. പ്രതിത് സമദാനി അറിയിച്ചു. കഠിനപാതകളെ അതിജീവിച്ച് വിജയം നേടിയ ലതാ മങ്കേഷ്‌കര്‍ ഈ ഘട്ടവും തരണം ചെയ്യുമെന്ന് കുടുംബാംഗങ്ങള്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.
Post Your Comments