തിരുവനന്തപുരം: രാജ്യം ഒന്നടങ്കം കാത്തിരിക്കുന്ന ശബരിമല യുവതീ പ്രവേശന വിധി നാളെ. യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ നിര്‍ണായക വിധിക്ക് ശേഷം മലചവിട്ടാന്‍ തയ്യാറായ ബിന്ദു അമ്മിണിയിലും കനക ദുര്‍ഗയിലേക്കുമാണ് ഈ അവസരത്തില്‍ കേരളം ഉറ്റുനോക്കുന്നത്. എന്നാല്‍ സുപ്രീം കോടതി നാളെ ശബരിമല യുവതി പ്രവേശന വിധി പുനപരിശോധിക്കാന്‍ സാധ്യതയില്ലെന്നാണ് ബിന്ദു അമ്മിണിയും കനകദുര്‍ഗയും പറയുന്നത്.
എന്നാല്‍ വിധി അനുകൂലമായാലും എതിരായാലും ഇനി ശബരിമലയിലേക്കില്ലെന്നാണ് ബിന്ദു പറയുന്നത്. അതേസമയം, ശബരിമലയിലേക്ക് ഇനി പോകുന്ന കാര്യത്തെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നാണ് കനക ദുര്‍ഗ പറയുന്നത്. എന്നാല്‍ 50 വയസിന് താഴെയുള്ള സ്ത്രീകള്‍ക്കും ശബരിമലയിലെത്താമെന്ന വിധി വന്നശേഷം ഞങ്ങള്‍ മലകയറിയതോടെ കോടതി വിധി നടപ്പിലായി. ഇനി വീണ്ടും ഞങ്ങള്‍ തന്നെ ശബരിമലയില്‍ പോകുന്നതില്‍ അര്‍ത്ഥമില്ല. ഇനി പുതിയ ആളുകള്‍ പോകട്ടെ എന്നാണ് തങ്ങളുടെ നിലപാട്. ശബരിമല കയറാന്‍ ഇനിയും തയാറായിവരുന്ന യുവതികള്‍ക്ക് സഹായം ചെയ്യുമെന്നും ബിന്ദു പറഞ്ഞു.
Post Your Comments