KeralaLatest NewsNews

തലസ്ഥാനത്ത് പരസ്യമായി പ്രമുഖ ഹോട്ടലില്‍ ഗുണ്ടകളുടെ പാര്‍ട്ടി : പാര്‍ട്ടി ആഘോഷങ്ങളുടെ സിസി ടിവി ദൃശ്യം ഹോട്ടലധികൃതരോട് ചോദിച്ച അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ക്ക് സ്ഥലം മാറ്റം : ഗുണ്ടകള്‍ക്ക് രാഷ്ട്രീയ സ്വാധീനം

തിരുവനന്തപുരം: തലസ്ഥാനത്ത് പരസ്യമായി പ്രമുഖ ഹോട്ടലില്‍ ഗുണ്ടകളുടെ പാര്‍ട്ടി. പാര്‍ട്ടി ആഘോഷങ്ങളുടെ സിസി ടിവി ദൃശ്യം ഹോട്ടലധികൃതരോട് കത്ത് മുഖനെ ആവശ്യപ്പെട്ട അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ക്ക് സ്ഥലം മാറ്റം. തിരുവനന്തപുരം സിറ്റി സ്പെഷ്യല്‍ ബ്രാഞ്ച് അസിറ്റന്റ് കമ്മീഷണര്‍ പ്രമോദിനെയാണ് സ്ഥലം മാറ്റിയത്. കൊലക്കേസില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ഒരു ഗുണ്ടാനേതാവാണ് നഗരത്തിലെ ഒരു പ്രമുഖ ഹോട്ടലില്‍ പാര്‍ട്ടി സംഘടിപ്പിച്ചത്.

ഒരു കാലത്ത് നഗരത്തില്‍ സജീവമായിരുന്ന ഗുണ്ടാനേതാക്കള്‍ എല്ലാം ഇവിടെ സംഘടിപ്പിച്ച ജന്മദിനാഘോഷത്തില്‍ പങ്കെടുത്തിരുന്നു. ഈ ആഷോഷങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടാണ് ഹോട്ടലിന് സിറ്റി സ്പെഷ്യല്‍ ബ്രാഞ്ച് അസി.കമ്മീഷണര്‍ പ്രമോദ് കത്ത് നല്‍കിയത്. ഇതിന് പിന്നാലെയാണ് പ്രമോദിനെ തിരുവനന്തപുരം റൂറല്‍െൈ ക്ര ഡിറ്റാച്മെന്റിലേക്ക് സ്ഥലം മാറ്റിയത്.

തലസ്ഥാന നഗരത്തില്‍ ഗുണ്ടകള്‍ വീണ്ടും സജീവമാകുന്നുവെന്നും, ഇവര്‍ പലയിടങ്ങളിലും മണ്ണ് മാഫിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്നും രഹസ്യാന്വേഷണ വിഭാഗം നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. രാഷ്ട്രീയ സ്വാധീനമുള്ള ഗുണ്ടാ സംഘങ്ങളാണ് ഇപ്പോള്‍ സജീവമായിരിക്കുന്നത്. പൊലീസ് നിയമനങ്ങളില്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഇവര്‍ പിടിമുറുക്കുന്നുവെന്നാണ് സേനയ്ക്കുള്ളില്‍ നിന്ന് തന്നെയുള്ള സൂചനകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button