Latest NewsNewsCarsAutomobile

ഇന്ത്യയിൽ ഇലക്ട്രിക്ക് കാറുകളുടെ വിൽപ്പന വർദ്ധിപ്പിക്കാന്‍ പുതിയ പദ്ധതിയുമായി ഹ്യുണ്ടായി

ഇന്ത്യയിൽ ഇലക്ട്രിക്ക് കാറുകളുടെ വിൽപ്പന വർദ്ധിപ്പിക്കാനൊരുങ്ങി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി. നിലവിൽ അഞ്ച് ഇലക്ട്രിക്ക് കാര്‍ വില്‍ക്കുന്നിടത്ത് 2022 ആകുമ്പോൾ 13 ആയി ഉയർത്താനാണു കമ്പനി ലക്ഷ്യമിടുന്നത്. പുതുതായി വൈദ്യുത വാഹന വിഭാഗത്തില്‍ ആറു സെഡാനുകളും ഏഴു ക്രോസോവറുകളും ഹ്യുണ്ടായി അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. വൈദ്യുത, സങ്കര ഇന്ധന, പ്ലഗ് ഇന്‍ ഹൈബ്രിഡ് പവര്‍ ട്രെയ്‌നുകളോടെയാവും ഈ കാറുകൾ വിപണിയിൽ എത്തുക.

പുതിയ കാലത്തിന് അനുയോജ്യമായ ബദല്‍ പ്രൊപ്പല്‍ഷന്‍ സാധ്യത സഹിതമുള്ള, വൈവിധ്യമാര്‍ന്ന മോഡല്‍ ശ്രേണി സാക്ഷാത്കരിക്കുകയാണ് ലക്ഷ്യം. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് സമൂഹത്തിന് അവബോധമേറുകയും ഉപയോക്താക്കള്‍ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അവ നിറവേറ്റാനുള്ള തയാറെടുപ്പാണ് നടത്തുന്നതെന്നു ഹ്യുണ്ടായി വ്യക്തമാക്കി.

Also read : രണ്ട് താക്കോലും കൈയ്യിലുണ്ടോ? ഇനി മോഷണം പോയ വാഹനത്തിന് ഇന്‍ഷുറന്‍സ് ലഭിക്കണമെങ്കിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button