Latest NewsIndiaNews

സി​നി​മ​യി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് ക​മ​ല്‍ രാ​ഷ്ട്രീ​യ​ത്തി​ല്‍ ഇ​റ​ങ്ങി​യത്; രൂക്ഷവിമർശനവുമായി പ​ള​നി​സ്വാ​മി

ചെ​ന്നൈ: ന​ട​നും മ​ക്ക​ള്‍ നീ​തി മ​യ്യം പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​നു​മാ​യ ക​മ​ല്‍​ഹാ​സ​നെ​തി​രെ വിമർശനവുമായി ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മി രംഗത്ത്. സി​നി​മ​യി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണു ക​മ​ല്‍ രാ​ഷ്ട്രീ​യ​ത്തി​ല്‍ ഇ​റ​ങ്ങി​യ​തെ​ന്നും രാ​ഷ്ട്രീ​യ​ത്തി​ല്‍ ശി​വാ​ജി ഗ​ണേ​ശ​ന്‍റെ അ​തേ വി​ധി​യാ​ണു ക​മ​ലി​നെ കാ​ത്തി​രി​ക്കു​ന്ന​തെ​ന്നും അദ്ദേഹം വിമർശിച്ചു. ക​മ​ല്‍​ഹാ​സ​ന് രാഷ്ട്രീയത്തെക്കുറിച്ച് എന്ത് അറിയമെന്നും ഈ ​സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ള്‍ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളെ കു​റി​ച്ചു ക​മ​ല്‍​ഹാ​സ​ന് അറിയാമോയെന്നും പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ തി​യ​റ്റ​റി​ല്‍ പോ​യി ത​ന്‍റെ സി​നി​മ കാ​ണാ​ന്‍ വേ​ണ്ടി​യാ​കും ക​മ​ല്‍​ഹാ​സ​ന്‍ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി രൂ​പീ​ക​രി​ച്ച​തെന്നും പളനിസ്വാമി ആരോപിച്ചു.

Read also: ഒരു ദിവസം 20 ലക്ഷം ലിറ്റർ വെള്ളം മാത്രം തന്നാ പോരാ, മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർത്താനുള്ള അനുമതി കൂടി വേണം:- എടപ്പാടി പളനിസ്വാമി

ത​മി​ഴ് രാ​ഷ്ട്രീ​യ​ത്തെ ദു​ഷ്ട​ശ​ക്തി​ക​ളി​ല്‍​നി​ന്നു മോ​ചി​പ്പി​ക്ക​ണ​മെ​ന്നാ​ണു ക​മ​ല്‍ പ​റ​യു​ന്ന​ത്. എ​ന്നി​ട്ടും അ​ദ്ദേ​ഹം എ​ന്തു​കൊ​ണ്ടു തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്നി​ല്ല. ഇ​ത്ര​നാ​ള്‍ ക​മ​ല്‍​ഹാ​സ​ന്‍ എ​വി​ടെ​യാ​യി​രു​ന്നു? സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ക​യും പ​ണ​മു​ണ്ടാ​ക്കു​ക​യും അ​ല്ലാ​തെ വേ​റെ എ​ന്താ​ണു ക​മ​ല്‍​ഹാ​സ​ന്‍ ചെ​യ്തി​ട്ടു​ള്ള​തെ​ന്നും പ​ള​നി​സ്വാ​മി ചോ​ദി​ക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button