Latest NewsNewsIndia

അന്തരീക്ഷ മലിനീകരണം : സ്‌കൂളുകളുടെ അവധി നീട്ടുന്നു

 

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തിന് കുറവില്ല. ഇതോടെ എല്ലാ സ്‌കൂളുകളും രണ്ട് ദിവസം കൂടി അടച്ചിടാന്‍ നിര്‍ദേശം. അന്തരീക്ഷ മലിനീകരണം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദേശം. നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും രണ്ടുദിവസം അടച്ചിടണം.

ഡല്‍ഹിയിലെ വ്യവസായ കേന്ദ്രങ്ങള്‍ ഈ മാസം 15 വരെ അടച്ചിടണമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡല്‍ഹിയിലെ എല്ലാ ജില്ലകളിലെയും മിക്സിങ് പ്ലാന്റുകളും ക്രഷറുകളും വെള്ളിയാഴ്ച രാവിലെ വരെ അടച്ചിടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഫരീദാബാദ്, ഗുരുഗ്രാം, നോയിഡ, ഗ്രേറ്റര്‍ നോയിഡ, സോണിപത്ത്, പാനിപ്പത്ത്, ബഹദൂര്‍ഗഡ്, ഭിവാഡി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രകൃതിവാതകത്തിലേക്ക് മാറാത്ത, കല്‍ക്കരി തുടങ്ങിയ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങള്‍ അടച്ചിടാനും നിര്‍ദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button