ജിദ്ദ: ലിബിയന്‍ സയാമീസ് ഇരട്ടകളെ നാളെ വേര്‍പെടുത്തല്‍ ശസ്ത്രക്രിയക്ക് വിധേയമാക്കും. റിയാദിലെ നാഷനല്‍ ഗാര്‍ഡ് മന്ത്രാലയത്തിനു കീഴിലെ കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സെന്റർ കുട്ടികള്‍ക്കായുള്ള കിങ് അബ്ദുല്ല സ്പെഷാലിറ്റി ആശുപത്രിയില്‍ വെച്ചായിരിക്കും ശസ്ത്രക്രിയ. അടിവയറും ഇടുപ്പും ഒട്ടിച്ചേര്‍ന്ന നിലയിലാണ് കുട്ടികൾ. മെഡിക്കല്‍ സര്‍ജിക്കല്‍ സംഘം മേധാവി ഡോ. അബ്ദുല്ല അല്റബീഇന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിനുശേഷമാണ് ലിബിയന്‍ സയാമീസുകളുടെ ശസ്ത്രക്രിയ നടത്താന്‍ തീരുമാനമായത്.
മെഡിക്കല്‍ സര്‍ജിക്കല്‍ വിദഗ്ധര്‍, സാങ്കേതിക വിഗദ്ധര്‍, നഴ്സിങ് സ്റ്റാഫ് എന്നിവരുള്‍പ്പെട്ട 35 പേരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തുക. 70 ശതമാനം വിജയം പ്രതീക്ഷിക്കുന്നതായും ഡോ. അല്‍റബീഅ് പറഞ്ഞു. ശസ്ത്രക്രിയക്ക് പിതാവിന്റെറ സമ്മതം വാങ്ങിയിട്ടുണ്ട്. സങ്കീര്‍ണമായ ശസ്ത്രക്രിയക്ക് 11 ഘട്ടങ്ങളായി 15 മണിക്കൂര്‍ വേണ്ടിവരും. റിയാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സയാമീസുകളെ ശസ്ത്രക്രിയക്കു മുമ്ബായി വേണ്ട വിദഗ്ധ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്.
Post Your Comments