പലരും വെറുംവയറ്റില്‍ ഉണക്കമുന്തിരിയിട്ട വെള്ളം കുടിയ്ക്കാറുണ്ട്. എന്നാല്‍ ശരീരത്തിന് അത് നല്ലതാണോ അതോ ദോഷമാണോ എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സത്യത്തില്‍ ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ഉണക്കമുന്തിരി. ഇതില്‍ അയേണ്‍, പൊട്ടാസ്യം, കാല്‍സ്യം, ഫൈബര്‍, മഗ്‌നീഷ്യം തുടങ്ങിയ പല ഘടകങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. അതിനാല്‍ തന്നെ ഉണക്കമുന്തിരിയിട്ട വെള്ളം കുടിയ്ക്കുന്നത് ശരീരത്തിന് വളരെ നല്ലാതണ്. വായിലെ ദോഷകരമായ ബാക്ടീരിയകളെ അകറ്റി ശ്വാസദുര്‍ഗന്ധം അകറ്റാന്‍ ഏറെ നല്ലത്. പല്ലിന്റെയും മോണയുടേയും ആരോഗ്യത്തിനും ഏറെ ഗുണകരവുമാണ്. കൂടിയ തോതില്‍ കാല്‍സ്യം അടങ്ങിയ ഒന്നാണ് ഉണക്കമുന്തിരി. ധാരാളം ധാതുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ എല്ലുകളുടെ ആരോഗ്യത്തിനും പല്ലുകളുടെ ആരോഗ്യത്തിനുമെല്ലാം ഏറെ ഗുണകരമാണിത്.
Read also: നാം നിസാരമെന്ന് കരുതുന്ന കഞ്ഞിവെള്ളം ആരോഗ്യ കലവറ
ലിവര്‍ സംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കാനുള്ള നല്ലൊരു വഴി കൂടിയാണ് ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം.ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച വെള്ളം കാഴ്ചശക്തി വര്‍ദ്ധിപ്പിയ്ക്കുന്നു. കണ്ണിന് സംരക്ഷണം നല്‍കുന്നു. ചര്‍മകോശങ്ങള്‍ക്ക് മലിനീകരണത്തിലൂടെയും സൂര്യതാപത്തിലൂടെയും കേടു പറ്റുന്നത് ഇവ തടയും. ചര്‍മത്തിലെ ചുളിവുകള്‍ ഒഴിവാക്കും. പ്രായക്കുറവു തോന്നിപ്പിയ്ക്കുകയും ചെയ്യും.
കോശങ്ങളിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതു വഴി മുടിയുടെ ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്. ടോക്സിനുകള്‍ ഒഴിവാക്കുന്നതുകൊണ്ടുതന്നെ കിഡ്നി ആരോഗ്യത്തിനും ഉണക്കമുന്തിരിയിട്ട വെള്ളം കുടിയ്ക്കുന്ന് ഏറെ നല്ലതാണ്. മൂത്രം നല്ലപോലെ പോകുന്നതിനും മൂത്രനാളിയുമായി ബന്ധപ്പെട്ട ഇന്‍ഫെക്ഷനുകള്‍ക്കുമെല്ലാം വളരെ പ്രധാനപ്പെട്ട പരിഹാരമാണ് ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം. ഹൃദയാരോഗ്യത്തിന് ഉണക്കമുന്തിരിട്ട വെള്ളം ഏറെ നല്ലതാണ്. ഇത് ശരീരത്തിലെ കൊളസ്ട്രോള്‍ തോത് കുറയ്ക്കുവാന്‍ സഹായിക്കും. അനാവശ്യമായ കൊഴുപ്പ് പുറന്തള്ളും.
Post Your Comments