Life Style

എന്നും യുവത്വം നിലനിര്‍ത്താന്‍ ഈ ഭക്ഷണങ്ങള്‍ സഹായിക്കും

ആരോഗ്യത്തിന്റെ കാര്യത്തില്‍ ആശങ്കപ്പെടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ പലപ്പോഴും ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ ചെയ്യേണ്ടത് എന്താണെന്ന് നമുക്കറിയാം. പക്ഷേ ഇതിലെല്ലാം പ്രശ്നമുണ്ടാക്കുന്ന ഒന്നാണ് പ്രായമാകുന്നത്. പ്രായമാകുന്നതിലൂടെ ഇത് ആരോഗ്യത്തിന് കൂടി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കുന്നതിനും യൗവ്വനം നിലനിര്‍ത്തുന്നതിനും ഒരു പരിധി വരെ ഭക്ഷണം കഴിക്കുന്നതിലൂടെ ഒഴിവാക്കാന്‍ സാധിക്കും. ശരീരത്തിന് ആവശ്യമായ രീതിയിലുള്ള ഭക്ഷണവും പ്രോട്ടീനും ലഭിക്കുന്നതിലൂടെ ഇത് അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു.

പ്രായം നമ്മുടെ മാനസികാരോഗ്യത്തേയും തകരാറിലാക്കുന്നു. 35 കടക്കുമ്‌ബോള്‍ തന്നെ പലരും പ്രായമാവുന്നു എന്ന് വിലപിക്കാന്‍ തുടങ്ങും. ഇതിനെ പ്രതിരോധിക്കാന്‍ പല വിധത്തിലുള്ള മരുന്നുകളും ക്രീമുകളും തേച്ച് പിടിപ്പിക്കുന്നതിനും ശ്രമിക്കും. ഇതാകട്ടെ പല വിധത്തിലുള്ള പ്രതിസന്ധികളാണ് ഉണ്ടാക്കുന്നത്.

എന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ ഒന്നുമില്ലാതെ തന്നെ നമുക്ക ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്തി അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ഏതൊക്കെ വിധത്തിലുള്ള ഭക്ഷണങ്ങളാണ് ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്നത് എന്ന് നോക്കാം. ഇത് കഴിക്കുന്നതിലൂടെ നമുക്ക് പല വിധത്തില്‍ സൗന്ദര്യം നിലനിര്‍ത്താവുന്നതാണ്.

ബദാം കഴിക്കാം

ബദാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. എന്നും അഞ്ച് ബദാം എങ്കിലും കഴിക്കുന്നതിന് ശ്രമിക്കുക. ഇതില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ബദാമില്‍ സിങ്ക്, വിറ്റാമിന്‍ ഇ, എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. ഇതജ് അകാല വാര്‍ദ്ധക്യം എന്ന പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പ്രായമായെന്ന ചിന്ത ഒരിക്കലും നിങ്ങളില്‍ ഉണ്ടാവുകയില്ല. ആരോഗ്യ ഗുണങ്ങള്‍ക്കും വളരെ ഉത്തമമാണ് ഇത്.

ചോക്ലേറ്റ്

ചോക്ലേറ്റ് ഉപയോഗിച്ചും നമുക്ക് പ്രായം കുറക്കാം. ചോക്ലേറ്റ് ഫേഷ്യല്‍ ചെയ്ത് സൗന്ദര്യം വര്‍ദ്ധിപ്പിക്കാം. കോശങ്ങള്‍ക്ക് പ്രായമേറുന്നത് തടയുന്നതിന് ഡാര്‍ക്ക് ചോക്ലേറ്റ് നല്ലതാണ്. ഇതിലുള്ള ആന്റി ഓക്സിഡന്റ് ആണ് പ്രായാധിക്യത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നത്. ഇത് എല്ലാ വിധത്തിലും ഇത് ആരോഗ്യത്തിനും സഹായിക്കുന്നു. പ്രായമാകുന്നതിനെ ഏത് വിധത്തിലും തടയാന്‍ ഇത് സഹായിക്കുന്നു.

കടല്‍ വിഭവങ്ങള്‍

കടല്‍ വിഭവങ്ങള്‍ ധാരാളം കഴിയ്ക്കുന്നത് അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കുന്ന ഒന്നാണ്. ഇതില്‍ സിങ്ക്, സെലേനിയം, വിറ്റാമിന്‍ ഡി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതും പ്രായത്തെ പിടിച്ച് കെട്ടാന്‍ സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ചീര

ചീര എന്തുകൊണ്ടും ആരോഗ്യത്തെ സഹായിക്കുന്ന ഒന്നാണ്. ഇതോടൊപ്പം പ്രായാധിക്യത്തേയും തടുക്കുന്നു. വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ആന്റി ഓക്‌സിഡന്റുകളുടെ കലവറ എന്നത് തന്നെയാണ് ഇതിന്റേയും പ്രത്യേകത.

കിഴങ്ങ് വര്‍ഗ്ഗങ്ങള്‍

കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്. കാരണം ഇത് നമ്മുടെ കോശങ്ങളെ നാശത്തില്‍ നിന്നും സംരക്ഷിക്കുന്നു.

നാരങ്ങ

വിറ്റാമിന്‍ സി ഉണ്ടെന്നത് തന്നെയാണ് നാരങ്ങയുടെ ഏറ്റവും വലിയ പ്രത്യേകത. ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് നാരങ്ങയെന്നതും നാരങ്ങയെ നമുക്ക് പ്രിയപ്പെട്ടതാക്കി മാറ്റുന്നു. ഇത് ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു മാത്രമല്ല നാരങ്ങ കഴിയ്ക്കുന്നതും പുറമേ സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കുന്നതും പ്രായം കുറയ്ക്കാന്‍ സഹായിക്കുന്നു.

പപ്പായ
പപ്പായയിലും ആന്റി ഓക്‌സിഡന്റിന്റെ അതിപ്രസരം നമ്മളെ പ്രായാധിക്യത്തില്‍ നിന്നും സഹായിക്കുന്നു. ബീറ്റാ കരോട്ടിനും പപ്പായയുടെ പ്രത്യേകത തന്നെയാണ്. ഇത് ചര്‍മ്മത്തിന്റെ ഇലാസ്റ്റിസിറ്റി നിലനിര്‍ത്തുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button