കോഴിക്കോട്: തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പരാതി നല്കി നടി സജിതാ മഠത്തില്‍. മുഖ്യമന്ത്രിക്കാണ് ഇതു സംബന്ധിച്ച് നടി പരാതി നല്‍കിയത്. മാവോവാദി ബന്ധം ആരോപിച്ച് യുപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അലന് ഷുഹൈബിന്റെ മാതൃസഹോദരിയാണ് സജിത. അലന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ചിലര്‍ വ്യക്തിപരമായി അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സജിതയുടെ പരാതി. ലൈംഗിക ചുവയുള്ള രീതിയിലുള്ള അപമാനിക്കലും കൂടാതെ തന്റെ ജീവന് ഭീഷണി ഉയര്‍ത്തുന്ന തരത്തിലുള്ള ചില പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ബോധപൂര്‍വ്വം വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു.
തനിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ വനിതാ കമ്മീഷന് നടപടി സ്വീകരിക്കുന്നില്ലെന്നും പുറത്തിറങ്ങാന്‍ ഭയം തോന്നുന്നുണ്ടെന്നും സജിത മഠത്തില്‍ പറയുന്നു. കഴിഞ്ഞ 8ാം തീയതിയാണ് വനിതാ കമ്മീഷന് പരാതി നല്‍കിയത്. എന്നാല്‍ മൂന്ന് ദിവസം കഴിഞ്ഞിട്ടും അവരുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായില്ലെന്നാണ് സജിത പറയുന്നത്. പരാതിയോടൊപ്പം തന്നെ തേജോവധം ചെയ്യുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയും അവര്‍ കൈമാറിയിട്ടുണ്ട്.
Post Your Comments