KeralaLatest NewsNews

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം: പുതിയ പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്

പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് പമ്പയിലും അനുബന്ധ പ്രദേശങ്ങളിലും പുതിയ പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്. തീര്‍ത്ഥാകടരുടെ സുരക്ഷിതയാത്ര ലക്ഷ്യമാക്കി സേഫ് സോൺ പദ്ധതിയാണ് മോട്ടോർ വാഹന വകുപ്പ് അവതരിപ്പിച്ചിരിക്കുന്നത്. കേരള റോഡ് സുരക്ഷ അതോറിട്ടിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിക്കും.

എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളിലായി രണ്ട് സബ് ഡിവിഷനുകളും പ്രവര്‍ത്തിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സേഫ് സേണ്‍ പദ്ധതിപ്രകാരം ഇലവുങ്കല്‍, കുട്ടിക്കാനം, എരുമേലി എന്നിവിടങ്ങളിലായി 24 സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും. സേഫ് സോണ്‍ പദ്ധതി പ്രകാരം ഈ മാസം 16 മുതല്‍ 2020 ജനുവരി 20 വരെ സേഫ് സോണ്‍ മേഖലയായ ശബരിമല പാതകളില്‍ 24 മണിക്കൂറും പെട്രോളിംഗ് നടത്തി അപകടരഹിതമായ ഒരു തീര്‍ത്ഥാടനകാലം ഭക്തര്‍ക്ക് ഉറപ്പുവരുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ALSO READ: ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം; മാവോയിസ്റ്റ് ഭീകരര്‍ നുഴഞ്ഞു കയറാന്‍ സാധ്യതയെന്ന് പൊലീസ്

400 കിലോമീറ്റര്‍ വരുന്ന സേഫ്സോണ്‍ പദ്ധതിപ്രദേശത്ത് ബ്ലോക്ക് ഒഴിവാക്കാനായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍ ശ്രീലേഖ, ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുമാരായ മുരളി കൃഷ്ണന്‍, അജിത് കുമാര്‍, സ്‌പെഷ്യല്‍ ഓഫീസര്‍ പി.പി സുനില്‍ ബാബു, നോഡല്‍ ഓഫീസര്‍ ഡി മഹേഷ്, പത്തനംതിട്ട ആര്‍.ടി.ഒ: ജിജി ജോര്‍ജ് എന്നിവരാണ് സേഫ് സോണ്‍ പദ്ധതിക്ക് നേതൃത്വം വഹിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button