തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന റിവ്യൂ ഹർജിയിൽ സുപ്രീം കോടതി വ്യാഴാഴ്ച അല്ലെങ്കിൽ വെള്ളിയാഴ്ച വിധി പറയും. സുപ്രീം കോടതി റെജിസ്റ്ററി പ്രകാരം നാളെ ശബരിമല വിഷയത്തിൽ വിധി പറയില്ല. ശബരിമലയിൽ യുവതി പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്ത് 48 റിവ്യൂ ഹർജികളാണ് സമർപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിച്ച് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വിധി പ്രസ്താവിച്ചത്. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ആർഎഫ് നരിമാൻ, എഎം ഖാൻവിൽകർ, ഡിവൈ ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
ആരാധനക്ക് എല്ലാവർക്കും തുല്യാവകാശമാണെന്നായിരുന്നു ബെഞ്ചിലെ ഭൂരിപക്ഷം ജഡ്ജിമാരും അഭിപ്രായപ്പെട്ടത്. 4: 1 ഭൂരിപക്ഷത്തിനാണ് അന്ന് വിധി പ്രസ്താവിച്ചത്. ബെഞ്ചിലെ ഏക വനിതാ ജഡ്ജായ ഇന്ദു മൽഹോത്ര മാത്രമാണ് വിധിയോട് വിയോജിച്ചത്. മതവിശ്വാസങ്ങളിലും ആചാരങ്ങളിലും യുക്തി അളക്കാൻ സാധ്യമല്ലെന്നായിരുന്നു ഇന്ദു മൽഹോത്രയുടെ നിലപാട്.
ALSO READ: ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം; മാവോയിസ്റ്റ് ഭീകരര്‍ നുഴഞ്ഞു കയറാന്‍ സാധ്യതയെന്ന് പൊലീസ്
ജസ്റ്റിസ് ദീപക് മിശ്രക്ക് പകരം രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് റിവ്യൂ ഹർജി പരിഗണിച്ചത്. അതെസമയം വിശ്വാസങ്ങൾക്ക് വില കൽപിച്ചാണ് അയോധ്യ വിധിയെന്ന അഭിപ്രായം നിയമ വിദഗ്ധരിൽ നിന്ന് തന്നെ ഉയരുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ശബരിമലയിലും വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും ആകുമോ സുപ്രീം കോടതി വിലകൽപ്പിക്കുക എന്നാണ് നിയമലോകം ഉറ്റുനോക്കുന്നത്.
Post Your Comments