
തൊടുപുഴ: പിക്കപ്പ് വാൻ തോട്ടിലേക്കു മറിഞ്ഞ് യുവാവിനു ദാരുണാന്ത്യം. ഇടുക്കിയിൽ അടിമാലി കുരിശുപാറ തോട്ടിക്കാട്ടിൽ മനു മണിയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. പീച്ചാട് നിന്നു കുരിശുപാറക്ക് വരുന്നതിനിടെ, മനു ഓടിച്ചിരുന്ന വാഹനം കുരിശുപാറ ടൗണിനും കുരിശുപാറ ശ്രീ മഹാദേവ ക്ഷേത്രത്തിനും ഇടയിൽ വച്ച് തോട്ടിലേക്കു മറിയുകയായിരുന്നു. അപകടം നടന്നത് രാത്രിയായതിനാൽ പരിസരവാസികൾ വൈകിയാണ് വിവരം അറിഞ്ഞ്. ഇവർ എത്തിയപ്പോഴേക്കും വാഹനം പാതി വെള്ളത്തിൽ മുങ്ങിയിരുന്നു. ഉടൻ തന്നെ മനുവിനെ പുറത്തെടുത്ത് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Also read : മാര്‍ബിള്‍ ദേഹത്തേയ്ക്ക് വീണ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണ മരണം
Post Your Comments