KeralaLatest NewsNews

സിനിമാ പ്രദര്‍ശനവും ഷൂട്ടിംഗും നിര്‍ത്തിവച്ച്‌ സിനിമാ ബന്ദിനൊരുങ്ങി ചലച്ചിത്രമേഖല

തിരുവനന്തപുരം: ജിഎസ്ടിക്ക് പുറമേ സിനിമാ ടിക്കറ്റില്‍ നിന്ന് വിനോദ നികുതി ഈടാക്കുന്നതിനെതിരെ നവംബര്‍ 14ന് ഷൂട്ടിംഗും സിനിമാ പ്രദര്‍ശനവും നിര്‍ത്തിവച്ച്‌ സിനിമാ ബന്ദ് നടത്താനൊരുങ്ങി ചലച്ചിത്രമേഖല. ചലച്ചിത്ര വ്യവസായത്തോട് സംസ്ഥാന സര്‍ക്കാര്‍ അനീതി കാണിക്കുകയാണെന്നും വിനോദ നികുതി ചലച്ചിത്ര മേഖലയെ ഗുരുതര പ്രതിസന്ധിയിലാക്കുമെന്നുമാണ് സംഘടനകൾ പറയുന്നത്.

Read also: മലയാള സിനിമയിലെ വനിതാ കൂട്ടായ്മ ഡബ്ല്യൂ.സി.സിയെ വിമർശിച്ച് നടൻ സിദ്ദിഖ്

അതേസമയം സിനിമാ ടിക്കറ്റിന്‍ മേലുള്ള വിനോദ നികുതി പിന്‍വലിക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു. അഞ്ച് ശതമാനം നികുതിയ്ക്ക് മേല്‍ ജിഎസ്ടി ഏര്‍പ്പെടുത്താനുള്ള തീരുമാനം ജിഎസ്ടി കൗണ്‍സില്‍ അംഗീകരിച്ചുവെന്നും ആകെ നികുതി 18 ശതമാനത്തിനു മുകളില്‍ പോകില്ലെന്നും മന്ത്രി അറിയിച്ചിരുന്നു. സെപ്തംബര്‍ ഒന്ന് മുതല്‍ സിനിമാ ടിക്കറ്റുകളില്‍ വിനോദ നികുതി കൂടി ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ഹൈക്കോടതി ഇത് സ്റ്റേ ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button