Bikes & ScootersLatest NewsNewsAutomobile

പുതിയ നിറങ്ങളിൽ ഈ മോഡൽ ബൈക്കിനെ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

പുതിയ നിറങ്ങളിൽ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയൻ വിപണിയിലേക്ക്. ഇറ്റലിയില്‍ നടന്ന 2019 മിലാന്‍ മോട്ടോര്‍ ഷോയിലാണ് പുതിയ നിറപതിപ്പുകൾ ഉള്ള ഹിമാലയൻ അവതരിപ്പിച്ചത്. ഗ്രാവല്‍ ഗ്രേ, ലേക്ക് ബ്ലൂ, റോക്ക് റെഡ് എന്നീ മൂന്ന് നിറങ്ങളാണ് വാഹനത്തിന് നൽകിയത്. നിലവില്‍ സ്‌നോ, ഗ്രാനൈറ്റ്, സ്ലീറ്റ് എന്നീ മൂന്ന് കളര്‍ ഓപ്ഷനിലായിരുന്നു ബൈക്ക് വിപണിയിൽ ലഭ്യമായിരുന്നത്.

HIMALAYAN ABS
ഫയല്‍ ചിത്രം

ഗ്രാവല്‍ ഗ്രേ കളര്‍ ഓപ്ഷനില്‍ ഫ്യുവല്‍ ടാങ്ക്, ഫ്രണ്ട് ബ്രേക്ക് ഫെന്‍ഡര്‍ എന്നിവ മാറ്റ് ഫിനിഷ് നൽകുന്നു. . ഇവ ഒഴികെയുള്ള ഭാഗങ്ങളെല്ലാം ബ്ലാക്ക് നിറത്തിലാണ്. റോക്ക് റെഡ്, ലേക്ക് ബ്ലൂ എന്നീ ഡ്യുവല്‍ കളര്‍ ഓപ്ഷനില്‍ ഫ്യുവല്‍ ടാങ്ക്, ലഗേജ് റാക്ക്, ക്രാഷ് പ്രൊട്ടക്ഷന്‍ ഗാര്‍ഡ് എന്നിവ റെഡ്/ബ്ലൂ ഗ്ലോസി ഫിനിഷ് നൽകുന്നു. ബാക്കിയുള്ള ഭാഗങ്ങളെല്ലാം ബ്ലാക്ക് നിറത്തിലാണ്. നിറങ്ങള്‍ അല്ലാതെ മറ്റ് മാറ്റങ്ങളൊന്നും പുതിയ ബൈക്കിനു നൽകിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button