KeralaLatest NewsNews

നഗര ജീവികള്‍ക്ക് ഉല്ലസിക്കാന്‍ ബീയര്‍ പബ്ബുകള്‍; മണ്ണില്‍ പണിയെടുക്കുന്നവന് സ്വന്തം വളപ്പിലെ തെങ്ങ് ചെത്തി കള്ളെടുക്കുവാനെങ്കിലും അനുമതി കൊടുത്തൂടെ? പരിഹാസവുമായി ജോയ് മാത്യു

‘ ജോലിയെടുത്തു തളരുന്ന നഗര ജീവികള്‍ക്ക് ഉല്ലസിക്കാന്‍ ബീയര്‍ പബ്ബുകള്‍ ! മണ്ണില്‍ പണിയെടുത്തു ജീവിക്കുന്ന കര്ഷകന് സ്വന്തം വളപ്പിലെ തെങ്ങ് ചെത്തി കള്ളെടുക്കുവാനെങ്കിലും അനുമതി കൊടുത്തൂടെയെന്ന് ചോദിച്ച് നടന്‍ ജോയ് മാത്യു രംഗത്ത്. സംസ്ഥാനത്ത് ഉല്ലസിക്കാന്‍ പബ്ബുകള്‍ അനുവദിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്ന സര്‍ക്കാരിനെ പരിഹസിച്ചാണ് ജോയ് മാത്യു രംഗത്തെത്തിയിരിക്കുന്നത്. ഇങ്ങിനെയൊക്കയല്ലേ നവോഥാനം കൊണ്ടുവരിക, ഇക്കാര്യത്തില്‍ സഖാക്കള്‍ക്കും ഭിന്നാഭിപ്രായം ഉണ്ടാവാന്‍ വഴിയില്ല എന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റ്

ജോലിയെടുത്തു തളരുന്ന നഗര ജീവികള്‍ക്ക് ഉല്ലസിക്കാന്‍ ബീയര്‍ പബ്ബുകള്‍ !
മണ്ണില്‍ പണിയെടുത്തു ജീവിക്കുന്ന കര്ഷകന് സ്വന്തം വളപ്പിലെ തെങ്ങ് ചെത്തി കള്ളെടുക്കുവാനെങ്കിലും
അനുമതി കൊടുത്തൂടെ? ഇങ്ങിനെയൊക്കയല്ലേ നവോഥാനം കൊണ്ടുവരിക
ഇക്കാര്യത്തില്‍ സഖാക്കള്‍ക്കും ഭിന്നാഭിപ്രായം ഉണ്ടാവാന്‍ വഴിയില്ല

മുഖ്യമന്ത്രിയുടെ നാം മുന്നോട്ട് എന്ന പ്രതിവാര പരിപാടിയിലാണ് സംസ്ഥാനത്ത് പബ്ബുകള്‍ വരുന്നതിനെ കുറിച്ച് സൂചന നല്‍കി മുഖ്യമന്ത്രി സംസാരിച്ചത്. രാത്രി വൈകിയും ജോലി ചെയ്യേണ്ടി വരുന്ന ഐടി ഉദ്യോഗസ്ഥരെ പോലെയുള്ളവര്‍ക്ക് ജോലിക്ക് ശേഷം അല്‍പം ഉല്ലസിക്കണമെന്ന് തോന്നിയാല്‍ അതിന് സൗകര്യമില്ലെന്ന് പരാതിയുണ്ട്. ഇത്തരത്തില്‍ ആക്ഷേപം സര്‍ക്കാറിന് മുന്നില്‍ വരുന്നുണ്ട്. അതുകൊണ്ട് തന്നെ ഇക്കാര്യം ഗൗരവമായി ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വരിനിന്ന് ബുദ്ധിമുട്ടുന്നത് ഒഴിവാക്കാന്‍ നല്ല രീതിയില്‍ സജ്ജീകരിച്ച കടകളില്‍ നിന്ന് നോക്കി വാങ്ങുന്ന സമ്പ്രദായം കൊണ്ടുവരുന്നത് ആലോചിക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button