Latest NewsNewsIndia

കർണാടക ഉപതെരഞ്ഞെടുപ്പ്: വലിയ രാഷ്ട്രീയ അട്ടിമറി നടക്കുമോ? ജെഡിഎസ് ബിജെപി പാളയത്തിലേക്ക്

ഇനി ഒരിക്കലും ജെഡിഎസ് കോണ്‍ഗ്രസുമായി കൈകോര്‍ക്കില്ലെന്ന് ഉറപ്പാണ്. കോണ്‍ഗ്രസുമായി ഒരു സഖ്യം തനിക്ക് താത്പര്യമില്ലെന്നും ഗൗഡ പറഞ്ഞു

ബെംഗളൂരു: ഡിസംബര്‍ 5 ന് നടക്കാനിരിക്കുന്ന കർണാടക ഉപതെരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ അട്ടിമറി നടക്കുമെന്ന് റിപ്പോർട്ട്. ഉപതെരഞ്ഞെടുപ്പിന് ശേഷം ജെഡിഎസ് ബിജെപി പാളയത്തിലേക്ക് എത്തുമെന്ന സൂചനയാണ് ജെഡിഎസ് തലവന്‍ ദേവഗൗഡ നല്‍കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജെഡിഎസ് ബിജെപിയിലേക്ക് ചേക്കേറിയേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുകയാണ്. ബിജെപിയോടുള്ള ദേവഗൗഡയുടേയും കുമാരസ്വാമിയുടേയും മൃദു സമീപനമാണ് ഇത്തരം ചര്‍ച്ചകള്‍ക്ക് കാരണമായത്. അതേസമയം സഖ്യം സംബന്ധിച്ച് ഇരു നേതാക്കളും ഉറച്ച നിലപാട് പ്രഖ്യാപിച്ചിരുന്നില്ല.എന്നാല്‍ വിമതരുടെ അയോഗ്യത നടപടിയില്‍ ബുധനാഴ്ച വിധി വരാനിരിക്കെ ബിജെപിയെ പിന്തുണയ്ക്കുമെന്ന വ്യക്തമായ സൂചനയുമായി രംഗത്തെത്തിയിരിക്കുകയാണ് ദേവഗൗഡ.

ഉപതെരഞ്ഞെടുപ്പിൽ ജെഡിഎസും കോണ്‍ഗ്രസും ബിജെപിയും തനിച്ചാണ് മത്സരിക്കുന്നതെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച വിമതരുടെ അയോഗ്യത നടപടിയില്‍ സുപ്രീം കോടതി വിധി പറയുന്നതോടെ അതിന്‍റെ ആദ്യ സൂചനകള്‍ പുറത്തുവന്നേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ALSO READ: ഞങ്ങൾ പിന്തുണയ്ക്കില്ല, മഹാരാഷ്ട്രയില്‍ ശിവസേനയും, എൻ സി പിയും ജനങ്ങളെ വഞ്ചിക്കുകയാണ്;- അസാദുദ്ദീന്‍ ഒവൈസി

എന്നാല്‍ എന്തിനാണ് സര്‍ക്കാരിന്‍റെ ഭാവിയോര്‍ത്ത് യെഡിയൂരപ്പ ഇത്ര ദുഖിക്കുന്നതെന്ന് ദേവഗൗഡ ചോദിച്ചു. ഇനി ഒരിക്കലും ജെഡിഎസ് കോണ്‍ഗ്രസുമായി കൈകോര്‍ക്കില്ലെന്ന് ഉറപ്പാണ്. കോണ്‍ഗ്രസുമായി ഒരു സഖ്യം തനിക്ക് താത്പര്യമില്ലെന്നും ഗൗഡ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button