കണ്ണൂർ: ഇടിമിന്നലേറ്റ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ രണ്ട് തടവുകാര്‍ക്ക് പരിക്ക്. മണിബാലന്‍, റിയാസ് എന്നിവര്‍ക്കാണ് പരിക്ക്. ഇരുവരുടേയും പരിക്ക് ഗുരുതരമല്ല. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്കും ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം ബുള്‍ ബുള്‍ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ പലയിടങ്ങളിലും കനത്ത മഴ തുടരുകയാണ്. ബംഗ്ലാദേശിലൂടെ മുന്നോട്ട് നീങ്ങുന്ന ചുഴലിക്കാറ്റ് വരും മണിക്കൂറുകളില്‍ ദുര്‍ബലമാവും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് ചുഴലിക്കാറ്റ് കര തൊട്ടത്. ബംഗ്ലാദേശിലും ഇന്ത്യയിലുമായി 25 ലക്ഷത്തോളം ജനങ്ങള്‍ ഇതിനോടകം ക്യാംപുകളിലേക്ക് മാറിയതായാണ് വിവരം.
Post Your Comments