KeralaLatest NewsNews

സൗമിനി ജയിനെ ഉടന്‍ മാറ്റില്ല; കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ തീരുമാനം ഇങ്ങനെ

കൊച്ചി: മേയര്‍ സ്ഥാനത്തു നിന്ന് സൗമിനി ജയിനെ ഉടന്‍ മാറ്റില്ലെന്ന് സൂചന. ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പിനു ശേഷം മേയറെ മാറ്റുന്ന കാര്യത്തില്‍ തുടര്‍ ചര്‍ച്ചകള്‍ മതിയെന്നാണ് നേതാക്കൾക്കിടയിൽ ധാരണ. അടുത്ത ബുധനാഴ്ചയാണ് പുതിയ ഡെപ്യൂട്ടി മേയറെ തിരഞ്ഞെടുക്കാന്‍ കൊച്ചി കോര്‍പറേഷന്‍ കൗണ്‍സില്‍ ചേരുന്നത്. അതേസമയം ഡെപ്യൂട്ടി മേയര്‍ ആരാകണമെന്ന കാര്യത്തില്‍ അന്തിമതീരുമാനമായില്ല.

Read also: കൊച്ചി മേയര്‍ സ്ഥാനത്തു നിന്ന് സൗമിനി ജെയ്‌നിനെ മാറ്റാനുള്ള നീക്കം : യുഡിഎഫിനുള്ള പിന്തുണ പിന്‍വലിച്ച് കൗണ്‍സിലര്‍

കേവലം മൂന്നംഗങ്ങളുടെ മാത്രം ഭൂരിപക്ഷമാണ് കൗണ്‍സിലില്‍ യുഡിഎഫിനുളളത്. ഇതില്‍ സ്വതന്ത്ര അംഗം ഗീതാ പ്രഭാകരന്‍ യുഡിഎഫിന് വോട്ടു ചെയ്യില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചൂ കഴിഞ്ഞു.അതിനാല്‍ യുഡിഎഫിനുളളത് രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷം മാത്രമാണുള്ളത്. ഈ സാഹചര്യത്തിലാണ് മേയറെ മാറ്റേണ്ട എന്ന തീരുമാനമായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button