തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയ കാര്യസമിതിയിൽ കൊച്ചി കോര്പറേഷന് മേയറെ മാറ്റണമെന്ന ആവശ്യവുമായി ബെന്നി ബെഹനാൻ. പാര്‍ട്ടിയുടെ പ്രതിച്ഛായ നന്നാക്കാനുള്ള തീരുമാനം വേണമെന്ന് വി.ഡി.സതീശനും ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. മേയറും എറണാകുളം ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നത രൂക്ഷമായതിനെ തുടര്‍ന്നാണ് നേതാക്കള്‍ ഇവർക്കെതിരെ രംഗത്തുവന്നത്. യോഗത്തിനു മുന്നോടിയായി നടന്ന കൂടിക്കാഴ്ചയില്‍ മേയര്‍ സൗമിനി ജെയിനോടു രാജിവയ്ക്കേണ്ടി വരുമെന്ന സൂചന കെപിസിസി പപ്രസിഡന്റ് സൂചന നൽകിയതായും റിപ്പോർട്ടുണ്ട്.
Post Your Comments