സേലം : പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള കായിക ക്ഷമതാ പരീക്ഷയ്ക്കിടെ കുഴഞ്ഞുവീണ് യുവാവിനു ദാരുണാന്ത്യം. തമിഴ്നാട്ടിൽ കൃഷ്ണഗിരി സിന്ദക്കാംപള്ളി സ്വദേശിയായ കവിന് പ്രശാന്താണ് മരിച്ചത്. ധര്‍മപുരിയിൽ സായുധ റിസര്‍വ് പരേഡ് ഗ്രൗണ്ടില്‍ നടന്ന കായിക ക്ഷമതാ പരീക്ഷയുടെ ഭാഗമായുള്ള 1500 മീറ്റര്‍ ഓട്ടം കഴിഞ്ഞയുടനെ യുവാവ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ ധര്‍മപുരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം ഉയരത്തില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ച ഉദ്യോഗാര്‍ത്ഥിക്കെതിരെ പോലീസ് കേസ് എടുത്തു. തലയില്‍ ബബിള്‍ഗം ഒട്ടിച്ചു വച്ച് നാമക്കല്‍ തിരുച്ചെങ്കോട് സ്വദേശി ദയാനിധിയാണ് ഉയരം കൂട്ടാൻ ശ്രമിച്ചത്. പരിശോധനയിൽ തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് യുവാവിനെ പിടികൂടി എസ്പിക്ക് മുന്നിലെത്തിച്ചെങ്കിലും രേഖകള്‍ പരിശോധിക്കുന്നതിനിടെ ഓടി രക്ഷപ്പെടുകയായിരുന്നു.
Also read : സിഇടി എഞ്ചിനീയറിംഗ് കോളേജിൽ കാണാതായ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി : മരണത്തിൽ ദുരൂഹത
Post Your Comments