134 വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ആണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ച് തീര്‍പ്പുകല്‍പ്പിച്ചത്. നവംബര്‍ 17ാടെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നതിന് മുമ്പാണ് ചരിത്രപ്രധാനമായ കേസിന് തീര്‍പ്പുകല്‍പ്പിക്കാന്‍ അദ്ദേഹത്തിന് ആയത്. എന്നാല്‍ അയോധ്യയോടെ തീര്‍ന്നില്ല, വിരമിക്കുന്നതിന് മുമ്പ് ഗൊഗോയിക്ക് മുന്നില്‍ കടമ്പകളേറെയാണ്. രാജ്യം ഉറ്റുനോക്കുന്ന മറ്റു ചില കേസുകളില്‍ കൂടി വിധി പറയാനുണ്ട്.
65 റിവ്യൂഹര്‍ജികളാണ് ഇനി കോടതി വിധി പറയാനുള്ളത്. സുപ്രധാനമായ വിധികളിലൊന്നാണ് ശബരിമലയിലെ സ്ത്രീ പ്രവേശനം. അയോധ്യ കേസിലെ വിധി ശബരിമല കേസിനെ സ്വാധീനിക്കുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. അയോധ്യ രാമന്റെ ജന്മഭൂമിയാണ് എന്ന ഹിന്ദുക്കളുടെ വിശ്വാസത്തെ അന്തിമ വിധി പ്രഖ്യാപിക്കുന്നതിന് കോടതി പരിഗണിച്ചിട്ടുണ്ട്. സമാനമായി ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിശ്വാസത്തെയും കോടതി പരിഗണിക്കുമെന്നാണ് വിശ്വാസികളുടെ അഭിപ്രായം.
ഇങ്ങനെയെങ്കില്‍ യുവതീപ്രവേശനത്തിന് എതിരാകും കോടതി. മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് 2018 സെപ്തംബര്‍ 28ന് ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി പ്രഖ്യാപിച്ചത്. ഹര്‍ജികളിലെ സാധ്യതകളിങ്ങനെയാണ്. വിധി പുനഃപരിശോധിക്കാന്‍ ഭൂരിഭാഗം അംഗങ്ങള്‍ തീരുമാനിക്കുന്നു. പഴയവിധി സ്വാഭാവികമായും അപ്രസക്തമാകും. ബന്ധപ്പെട്ട കക്ഷികള്‍ക്കു നോട്ടീസയച്ച് കേസില്‍ വീണ്ടും വാദം കേള്‍ക്കും. വാദംകേള്‍ക്കാന്‍ തീരുമാനിച്ചാല്‍ വിശാലബെഞ്ചിനു വിടാം. വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന് ഭൂരിഭാഗം അംഗങ്ങള്‍ തീരുമാനിച്ചുകൊണ്ട് ഹര്‍ജികള്‍ തള്ളുക (സ്ത്രീപ്രവേശത്തെ എതിര്‍ക്കുന്നവര്‍ക്ക് തിരുത്തല്‍ ഹര്‍ജി നല്‍കാം). എന്നാല്‍ അയോധ്യ ശുഭസൂചനയായി കരുതുന്നവര്‍ ഏറെ പ്രതീക്ഷയോടെയാണ് ശബരിമല വിധിക്കായി കാത്തിരിക്കുന്നത്.
അതേസമയം ശബരിമല പോലെ പ്രധാനമാണ് റാഫേല്‍ കേസും. റാഫേല്‍ കേസില്‍ കഴിഞ്ഞ വര്‍ഷമാണ് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ട് വിധി പറഞ്ഞത്. ഫ്രാന്‍സിന്റെ പക്കല്‍ നിന്ന് 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങാനുളള സര്‍ക്കാര്‍ തീരുമാനത്തിന് എതിരെ ആയിരുന്നു പരാതി. ഈ കേസിലുളള വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട റിവ്യൂ ഹര്‍ജികളിലാണ് കോടതി ഈ ആഴ്ച വിധി പറയുക. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ, ജസ്റ്റിസ് എസ്.കെ കൗള്‍, ജസ്റ്റിസ് കെ.എം ജോസഫ് എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് റഫാല്‍ കരാറില്‍ പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്.
അതേസമയം മോദിക്കെതിരായ രാഹുല്‍ ഗാന്ധിയുടെ ചൗക്കീദാര്‍ ചോര്‍ ഹെ പ്രസ്താവനയ്ക്ക് എതിരായ കോടതിയലക്ഷ്യ ഹര്‍ജിയിലും വിധിയുണ്ടാകും. ലോക്സഭാ തെരഞ്ഞെടുപ്പിനിടെയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചുകൊണ്ട് കാവല്‍ക്കാരന്‍ കള്ളനാണ് (ചൗക്കിദാര്‍ ചോര്‍ ഹേ) എന്ന പരാമര്‍ശം നടത്തിയത്. റഫാല്‍ കരാറില്‍ മോദിയുടെ ഇടപെടലിനെ വിമര്‍ശിച്ചായിരുന്നു രാഹുലിന്റെ പരാമര്‍ശം.
ഇത് ക്രിമിനല്‍ കുറ്റമാണെന്ന് വാദിച്ച് ബി.ജെ.പി നേതാവ് മീനാക്ഷി ലേഖി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ തന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതില്‍ രാഹുല്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. ലേഖിയെ പിന്തുണച്ച് മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി രംഗത്തെത്തുകയും സുപ്രീംകോടതിയോട് വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിലും ഗൊഗോയ് വിരമിക്കുന്നതിന് മുമ്പ് വിധി പറയും.
വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസിനേയും ഉള്‍പ്പെടുത്തണം എന്ന ഹര്‍ജിയിലും കോടതി വരും ദിവസങ്ങളില്‍ വിധി പറയും. വിവരാവകാശ പ്രവര്‍ത്തകന്‍ സുഭാഷ് ചന്ദ്ര അഗര്‍വാള്‍ സമര്‍പ്പിച്ച കേസില്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചാണ് തീരുമാനം എടുക്കുക. സുപ്രീംകോടതിയും ചീഫ് ജസ്റ്റിസും വിവരാവകാശ നിയമത്തിന് കീഴില്‍വരുമെന്ന ദല്‍ഹി ഹൈക്കോടതി വിധിയാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. ഒപ്പം സാമ്പത്തിക നിയമം 2017-ന്റെ ഭരണഘടനാ സാധ്യത ആരാഞ്ഞ് സുപ്രീംകോടതി കേന്ദ്രത്തിന് നല്‍കിയ നോട്ടീസിലും ഗൊഗേയ് വിരമിക്കുന്നതിന് മുമ്പ് വിധിയുണ്ടാവും.
ആറ് നൂറ്റാണ്ട് പഴക്കമുള്ള തര്‍ക്കത്തിനും നിയമപോരാട്ടത്തിനുമാണ് ഇന്നലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ച് തീര്‍പ്പുകല്‍പ്പിച്ചത്. വിരമിക്കുന്നതിന് മുമ്പ് സുപ്രധാന കേസുകളിലും ചരിത്ര വിധി തന്നെ വന്നേക്കുമെന്ന് പ്രതീക്ഷിക്കാം.
Post Your Comments