ന്യൂഡല്‍ഹി: വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്രസര്‍ക്കാര്‍ ഒരു ലക്ഷം ടണ്‍ ഉള്ളി ഇറക്കുമതി ചെയ്യും. ഉള്ളി വില്‍പനയില്‍ കിലോയ്ക്ക് 100 രൂപയില്‍ കടന്നതിനെ തുടര്‍ന്നാണ് ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചത്. ശനിയാഴ്ച ചേര്‍ന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലാണ് തീരുമാനം. നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെയാണ് ഇറക്കുമതി ചെയ്ത ഉള്ളി വിപണിയിലെത്തിക്കാന്‍ നിര്‍ദേശം നല്‍കിയത്.
എംഎംടിസിയ്ക്കാണ് ഇറക്കുമതി ചെയ്യാന്‍ അനുമതി. തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ ഉള്ളിയ്ക്ക് കിലോയ്ക്ക് 100 രൂപയും രാജ്യത്തിന്റെ ഇതര ഭാഗങ്ങളില്‍ 60-80 രൂപയുമാണ് വില. ഉള്ളിയുടെ വില നിയന്ത്രിക്കുന്നതിനായി ഒരു ലക്ഷം ടണ്‍ ഉള്ളി ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ഭക്ഷ്യ ഉപഭോക്ത്യ മന്ത്രി രാം വിലാസ് പാസ്വാന്‍ ട്വീറ്റ് ചെയ്തു.
രാജ്യത്താകമാനം നാഫെഡ് നേരിട്ട് വിപണിയിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു. അഫ്ഗാനിസ്ഥാന്‍, ഈജിപ്ത്, തുര്‍ക്കി, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഉള്ളി ഇറക്കുമതി ചെയ്യാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.
Post Your Comments