ജപ്പാന്: സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ കണ്ണട നിരോധനം ഏര്‍പ്പെടുത്തി അധികൃതര്‍. ജപ്പാനിലാണ് സംഭവം. തൊഴിലിടങ്ങളില്‍ വനിതാ ജീവനക്കാര്‍ കണ്ണട ധരിക്കാന്‍ പാടില്ലെന്നാണ് ജപ്പാനിലെ ചില സ്ഥാപനങ്ങള്‍ ഉത്തരവിറക്കിയിരിക്കുന്നത്. ചില കമ്പനികള്‍ ചില പ്രത്യക കാരണങ്ങളാല്‍ വനിതാ ജീവനക്കാര്‍ക്ക് കണ്ണട നിരോധിച്ചിട്ടുണ്ടെന്ന് ജപ്പാനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കണ്ണട ധരിച്ച വനിതാ ജീവനക്കാര്‍ ഉപഭോക്താക്കളോട് ഇടപഴകുന്നത് തണുപ്പന്‍ മട്ടിലാണെന്നാണ് ചില റീട്ടെയില്‍ ഷോപ്പുടമകളുടെ അഭിപ്രായം. എന്തായിരുന്നാലും തൊഴിലിടങ്ങളില്‍ സ്ത്രീ ജീവനക്കാര്‍ എന്ത് ധരിക്കണം എന്ന വിഷയത്തില്‍ ജപ്പാനിലെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ചൂടുപിടിക്കുകയാണ്.
തൊഴില്‍ സ്ഥാപനങ്ങള്‍ എന്തൊക്കെ കാരണങ്ങള്‍ പറഞ്ഞാണ് സ്ത്രീകള്‍ കണ്ണട ധരിക്കുന്നതില്‍ നിന്നും വിലക്കുന്നതെന്ന് നിപ്പോണ്‍ ടിവിയും ബിസിനസ് ഇന്‍സൈഡര്‍ മാഗസിനും അന്വേഷണം നടത്തിയിരുന്നു. എയര്‍ലൈന്‍ ജീവനക്കാരായ സ്ത്രീകള്‍ കണ്ണട വിലക്ക് നല്‍കിയത് സുരക്ഷാപ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയാണെന്നും ബ്യൂട്ടി പാര്‍ലറുകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് മേക്കപ്പ് വ്യക്തമായി കാണാന്‍ സാധിക്കില്ലെന്ന കാരണത്താലുമാണ് കണ്ണട നിഷേധിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
സ്ഥാപനങ്ങളുടെ ചട്ടങ്ങള്ക്കനുസരിച്ചാണോ കണ്ണട നിരോധനം എന്ന കാര്യം വ്യക്തമല്ല. ഗ്ലാസ്സസ് ആര് ഫോര്‍ബിഡന്‍ എന്ന ഹാഷ്ടാഗോടെയാണ് സമൂഹമാധ്യമങ്ങളില്‍ ഇതിനെതിരെ ചര്‍ച്ച പുരോഗമിക്കുന്നത്.
Post Your Comments