ഉറങ്ങുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പെങ്ങിലും ഭക്ഷണം കഴിക്കണം. പക്ഷെ അങ്ങനെ കഴിക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും ഉറങ്ങാന്‍ പോകുമ്പോള്‍ വിശപ്പ് അനുഭവപ്പെടാറുണ്ട്. ഈ അവസ്ഥ ഇല്ലാതാക്കാന്‍ ഉറങ്ങുന്നതിനു ഒരു മണിക്കൂര്‍ മുമ്പ് എന്തെങ്കിലും ലഘുഭക്ഷണം കഴിക്കാം. പക്ഷെ അത് നല്ല ഉറക്കത്തിന് സഹായിക്കുന്ന ഭക്ഷണം ആയിരിക്കണം.
Read also: ഭക്ഷണം ഓർഡർ ചെയ്‌തയാൾ ഓർഡർ റദ്ദാക്കി; നിലവിളിച്ച് കരഞ്ഞ് ഡെലിവറി മാൻ
ഉറങ്ങാൻ പോകുന്നതിന് മുൻപ് വാഴപ്പഴം കഴിക്കുന്നത് നല്ലതാണ്. വാഴപ്പഴത്തിലെ പൊട്ടാസ്യവും മഗ്നീഷ്യവും ക്ഷീണിച്ച മസിലുകളെയും നാഡികളെയും റിലാക്‌സ് ചെയ്യാന്‍ സഹായിക്കും. കൂടാതെ ഇതിലടങ്ങിയ വിറ്റാമിന്‍ ബി6 ട്രിപ്‌റ്റോഫാനെ സെറോടിനായി മാറ്റുകയും അതുവഴി റിലാക്‌സേഷന്റെ ലെവല്‍ ഉയര്‍ത്തുകയും ചെയ്യുന്നു. അതുപോലെ തന്നെ ബദാം, തേന്‍, പാൽ, ചെറികൾ, എന്നിവയും നല്ല ഉറക്കത്തിന് സഹായിക്കും.
Post Your Comments