KeralaLatest NewsNews

അയോധ്യ കേസ് : വിധി വന്നതിനു പിന്നാലെ പടക്കം പൊട്ടിച്ച് ആഘോഷം : യുവാവ് അറസ്റ്റില്‍

തൃശൂര്‍ : അയോധ്യ കേസ് , വിധി വന്നതിനു പിന്നാലെ പടക്കം പൊട്ടിച്ച് ആഘോഷം , യുവാവ് അറസ്റ്റില്‍ . തൃശൂര്‍ ശ്രീനാരായണപുരത്താണ് സംഭവം. ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂരില്‍ ബൈക്കിലെത്തിയവരാണ് റോഡില്‍ പടക്കം പൊട്ടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Read Also : അയോധ്യ വിധി: മതത്തിന്റെ പേരിൽ ശത്രുത വളര്‍ത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു; മലയാളി സമൂഹ മാധ്യമ കൂട്ടായ്മയ്‌ക്കെതിരെ കേസ്

പടിഞ്ഞാറെ വെമ്പല്ലൂര്‍ കോളനിപ്പടിയില്‍ ഉച്ചയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ടു പേര്‍ റോഡില്‍ പടക്കം പൊട്ടിക്കുകയായിരുന്നു. ഇവരിലൊരാളെ മതിലകം പൊലീസ് പിടികൂടിയിട്ടുണ്ട്.

വിധിയുടെ പശ്ചാത്തലത്തില്‍ ആഹ്ലാദപ്രകടനങ്ങളോ മതസ്പര്‍ധ വളര്‍ത്തുന്ന മറ്റ് പരിപാടികളോ പ്രകടനങ്ങളോ പാടില്ലെന്ന് കോടതി ഉത്തരവിട്ടിരുന്നു. നേരത്തെ അയോധ്യാ വിധി വരുന്നതിന് മുമ്പ് ‘ശ്രീരാമ ജന്മഭൂമിക്ക് നീതി’ എന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട മഹാരാഷ്ട്രയില്‍ പൊലീസ് പിടിയിലായിരുന്നു.
ഇന്നലെയാണ് മഹാരാഷ്ട്രയിലെ ധുലെ ജില്ലയിലെ സഞ്ജയ് രാമേശ്വര്‍ ശര്‍മയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

പ്രാദേശിക ഭാഷയിലാണ് സഞ്ജയ് രാമേശ്വര്‍ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നത്. ശ്രീരാമ ജന്മഭൂമിക്ക് നീതി ലഭിച്ച ശേഷം മാത്രമേ ദീപാവലി ആഘോഷിക്കുകയുള്ളുവെന്നും ചരിത്രത്തിലെ കറുത്ത കല ഇത് നീക്കം ചെയ്യുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഐപിസിയുടെ 153(1)(B), 188 വകുപ്പുകള്‍ പ്രകാരമാണ് സഞ്ജയ് രാമേശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button