Latest NewsKeralaNews

കോട്ടയം ജില്ലയില്‍ ഒരാഴ്ച്ചത്തേക്ക് കര്‍ക്കശമായ സുരക്ഷാ നിബന്ധനകൾ

കോട്ടയം: അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ ഏഴു ദിവസത്തേക്ക് കര്‍ക്കശമായ സുരക്ഷാ നിബന്ധനകൾ. നശീകരണ വസ്തുക്കള്‍ സ്‌ഫോടക വസ്തുക്കള്‍ വെടിമരുന്ന്, ആയുധങ്ങള്‍ എന്നിവ ശേഖരിക്കാനോ കൊണ്ടുപോകാനോ പാടില്ലെന്നും മതസൗഹാര്‍ദം, സുരക്ഷ എന്നിവയെ ബാധിക്കാവുന്ന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും ജില്ലാ പോലീസ് ചീഫ് അറിയിച്ചു. മതവികാരം ആളിക്കത്തിക്കുന്നതും സമാധാനത്തെ ബാധിക്കുന്നതുമായ ചിത്രങ്ങള്‍, ചിഹ്നങ്ങള്‍, പ്ലക്കാര്‍ഡുകള്‍, അച്ചടിച്ച കടലാസുകള്‍, ലഘുലേഖകള്‍, പുസ്തകങ്ങള്‍, ഓഡിയോ, വിഡിയോ റിക്കോര്‍ഡിംഗുകള്‍, പോസ്റ്ററുകള്‍, ബാനറുകള്‍ എന്നിവ തയ്യാറാക്കാനോ പ്രദര്‍ശിപ്പിക്കാനോ വിതരണം ചെയ്യാനോ പ്രചരിപ്പിക്കാനോ പാടില്ലെന്നും നിർദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button