ന്യൂഡല്‍ഹി: അയോദ്ധ്യ ഭൂമിതര്‍ക്കകേസില്‍ വിധി വന്നതിനു പിന്നാലെ സുന്നി വഖഫ് ബോര്‍ഡും ആര്‍.എസ്.എസും വാര്‍ത്ത സമ്മേളനങ്ങളുടെ സമയം പ്രഖ്യാപിച്ചു. അയോധ്യ തര്‍ക്കഭൂമിയില്‍ ഹിന്ദുക്കള്‍ക്ക് രാമക്ഷേത്രം പണിയാനും മുസ്ലങ്ങള്‍ക്ക് പള്ളി പണിയാന്‍ പകരം അഞ്ചേക്കര്‍ കണ്ടെതച്തണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നിലപാട് വ്യക്തമാക്കാന്‍ സംഘടനകള്‍ വാര്‍ത്താ സമ്മേളനങ്ങള്‍ വിളിച്ചുചേര്‍ത്തത്.
Read Also : അയോധ്യ: തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക്, മുസ്ലിങ്ങള്‍ക്ക് പകരം ഭൂമി
ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതും മാധ്യമങ്ങളെ അഭിസംബോധന ചെയ്യുമെന്ന് ആര്‍എസ്എസ് പ്രചാര്‍ വിഭാഗ് അറിയിച്ചു. ഇന്ന് ഉച്ചയക്ക് 1 മണിക്കാണ് അദ്ദേഹം മാധ്യമങ്ങളെ കാണുക.സുന്നി വഖഫ് ബോര്‍ഡും മാധ്യമങ്ങളെ കാണും.
അതേസമയം സുപ്രീംകോടതി വിധിയെ മാനിയ്ക്കുന്നുവെന്നും വിധിയില്‍ പൂര്‍ണതൃപ്തിയില്ലെന്നും സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ പ്രതികരിച്ചു
Post Your Comments