കാസര്‍ഗോഡ്: കാസര്‍ഗോഡ് – മംഗലാപുരം ദേശീയപാത തകർന്നതിനാൽ നാട്ടുകാർ വ്യത്യസ്ത രീതിയിൽ പ്രതിഷേധിച്ചു. നാട്ടുകാർ വാഹനങ്ങള്‍ റോഡില്‍ ഉപേക്ഷിച്ചാണ് പ്രതിഷേധിച്ചിരിക്കുന്നത്. നിരവധി തവണ അധികാരികളെ സമീപിച്ചിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് പ്രതിഷേധം.
മഞ്ചേശ്വരം മണ്ഡലത്തിലെ മൊഗ്രാലിലാണ് വാഹനങ്ങള്‍ റോഡരികില്‍ നിര്‍ത്തിയിട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചത്. നാട്ടുകാരും വാഹന ഉടമകളും പ്രതിഷേധ പ്രകടനവും നടത്തി. രണ്ട് മാസം മുന്‍പ് അറ്റകുറ്റപ്പണി നടത്തിയ ദേശീയപാത വീണ്ടും പൊട്ടിപ്പൊളിഞ്ഞതോടെയാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്.
യുദ്ധകാലാടിസ്ഥാനത്തില്‍ റോഡ് ഗതാഗതയോഗ്യമാക്കണമെന്നും അല്ലാത്തപക്ഷം ജില്ലാ കളക്ടറെ ഉപരോധിക്കുന്നതടക്കമുള്ള കടുത്ത പ്രതിഷേധവുമായി മുന്നോട്ട് പോകാനുമാണ് നാട്ടുകാരുടെ തീരുമാനം. ദേശീയപാതയുടെ ശോചനീയാവസ്ഥകാട്ടി ജില്ലാ കളക്ടറെ സമീപിച്ച ഘട്ടത്തില്‍ അവഗണനയാണുണ്ടായതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.
Post Your Comments