തിരുവനന്തപുരം•അയോധ്യാ വിധി രാജ്യം മുഴുവന്‍ സമാധാനത്തോടെ സ്വീകരിക്കുന്ന വേളയില്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കുന്ന പ്രസ്താവനയുമായി എം.സ്വരാജ് എം.എല്‍.എ. ഇന്ന് രാവിലെയാണ് അയോധ്യാ കേസില്‍ സുപ്രീംകോടതി ചരിത്ര വിധി പ്രഖ്യാപിച്ചത്. തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കാനും മുസ്ലിങ്ങള്‍ക്ക് പകരം ഭൂമി നല്‍കാനുമാണ് കോടതി വിധിച്ചത്. വിധിയെ വിവിധ ഹിന്ദു-മുസ്ലിം നേതാക്കള്‍ ബഹുമാനിക്കുന്നതായും സ്വാഗതം ചെയ്യുന്നതായും വ്യക്തമാക്കുകയും ചെയ്തു.
ഇതിനിടെയാണ് വിധി എന്തു തന്നെയായാലും സംയമനത്തോടെയുള്ള പ്രതികരണങ്ങളേ കേരളത്തിലുണ്ടാവൂ എന്ന് നാം എല്ലാവരും ഉറപ്പുവരുത്തണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാക്കുകള്‍ പോലും തള്ളി പ്രകോപനപരമായ പ്രസ്താവന ഭരണകക്ഷി എം.എല്‍.എ തന്നെ നടത്തിയിരിക്കുന്നത്.
ബാബരി മസ്ജിദ് തകർക്കുന്ന സാഹചര്യം ഉണ്ടായപ്പോൾ കേരളം മാതൃകാപരമായായാണ് പ്രതികരിച്ചത്. കേരളത്തിന്റെ പ്രബുദ്ധത ഉയർത്തിപ്പിടിക്കുന്നതായിരുന്നു സമാധാന പൂർവ്വമായുള്ള ആ പ്രതികരണം. നാളത്തെ വിധി എന്തായാലും സമാധാനപരമായി അതിനെ സ്വീകരിക്കാൻ എല്ലാ ജനങ്ങളും തയാറാകണം. രാജ്യത്തിന്റെ മതനിരപേക്ഷതയും സമാധാനവും കാത്തു സൂക്ഷിക്കാനുള്ള പ്രതിജ്ഞാ ബദ്ധത എല്ലാ കേരളീയരിലും ഉണ്ടാകണം.
വിധി ഒരു തരത്തിലുമുള്ള വിദ്വേഷ പ്രചാരണത്തിന് ഹേതുവാക്കരുത്. ഉയർന്ന മതനിരപേക്ഷ മൂല്യങ്ങളാലാവണം, ഐക്യബോധത്താലാവണം നാം നയിക്കപ്പെടേണ്ടതെന്നുമാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത്.
മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് യാതൊരു വിലയും നല്‍കാതെയാണ് എം.എല്‍.എയുടെ കുറിപ്പ് എന്നാണ് ഇയരുന്ന വിമര്‍ശനം.
https://www.facebook.com/ComradeMSwaraj/posts/1998581143578062
Post Your Comments