Latest NewsNewsIndia

ഭഗവാന്‍ രാമന്റെ ജന്മസ്ഥലമായി ഹൈന്ദവര്‍ വിശ്വസിക്കുന്ന അയോധ്യയിലാണ് ബാബറി മസ്ജിദ് പണിതതെന്ന് തെളിയിക്കുന്ന രേഖകളും, മൊഴികളും ഉള്ളതായി ജഡ്ജിയുടെ കുറിപ്പ്

ന്യൂഡല്‍ഹി : രാജ്യം ഉറ്റുനോക്കിയ സുപ്രീംകോടതി വിധിയില്‍ 929 പേജുള്ള വിധിന്യായത്തില്‍ ഒരു ജഡ്ജ് രാമന്റെ ജനനത്തെ സംബന്ധിച്ച് 116 പേജുള്ള കുറിപ്പ് കൂടി ചേര്‍ത്തിട്ടുണ്ട്. വിധിയുടെ അനുബന്ധമായുള്ള ഈ കുറിപ്പില്‍ ഭഗവാന്‍ രാമന്റെ ജന്മസ്ഥലമായി ഹൈന്ദവര്‍ വിശ്വസിക്കുന്ന അയോധ്യയിലാണ് ബാബറി മസ്ജിദ് പണിതതെന്ന് തെളിയിക്കുന്ന രേഖകളും, മൊഴികളും ഉള്ളതായി ജഡ്ജ് എഴുതിയിട്ടുണ്ട്.

Read Also : അയോധ്യ: തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക്, മുസ്ലിങ്ങള്‍ക്ക് പകരം ഭൂമി

വാല്‍മീകി രാമായണവും, സ്‌കന്ദ പുരാണവും ഉള്‍പ്പെടെയുള്ള മതഗ്രന്ഥങ്ങളും, വേദഗ്രന്ഥങ്ങളും ഇതിന് തെളിവായി ചൂണ്ടിക്കാണിക്കുന്നു. വിശ്വാസങ്ങളെ വെറും അടിസ്ഥാനരഹിതമായി തള്ളാന്‍ കഴിയില്ലെന്ന് പേര് വ്യക്തമാക്കാത്ത ഈ ജഡ്ജ് കുറിപ്പില്‍ ചൂണ്ടിക്കാണിച്ചു. അതേസമയം,
രാ മന്റെ കുട്ടിക്കാല രൂപത്തെ പ്രതിനിധാനം ചെയ്യുന്ന രാംലല്ലയ്ക്ക് അനുകൂലമായാണ് സുപ്രീംകോടതിയിലെ അഞ്ച് ജഡ്ജിമാര്‍ ഐക്യകണ്ഠേന അയോധ്യാവിധി പുറപ്പെടുവിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button