മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ദേവേന്ദ്ര ഫഡ്നാവിസിനെ ഗവര്‍ണര്‍ ക്ഷണിച്ചു. നവംബര്‍ 11ന് രാത്രി എട്ടു മണിയ്ക്കകം ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ അറിയിച്ചിരിക്കുന്നത്.ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിലാണ് ബി.ജെ.പി നിയമസഭാകക്ഷി നേതാവായ ദേവേന്ദ്ര ഫഡ്നവിസിനെ ഗവര്‍ണര്‍ ക്ഷണിച്ചത്.സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കാനുള്ള സമയം ഇന്ന് അവസാനിച്ചിരുന്നു.
288 അംഗ നിയമസഭയില്‍ 105 അംഗങ്ങളാണ് ബി.ജെ.പിക്കുള്ളത്. 145 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപവത്കരണത്തിന് ആവശ്യമായത്. എന്നാൽ മുഖ്യമന്ത്രിസ്ഥാനമാണ് ശിവസേന ആവശ്യപ്പെടുന്നത്. ഇതിനു ബിജെപി തയ്യാറുമല്ല. എന്‍സിപിയുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങളിലാണ് ശിവസേന.
ബിജെപി ഇടഞ്ഞതോടെ, ആദിത്യ താക്കറേയെ മുഖ്യമന്ത്രിയാക്കാന്‍ മറ്റുവഴികള്‍ തേടുമെന്ന ഉറച്ച നിലപാടാണ് ശിവസേന സ്വീകരിച്ചിരിക്കുന്നത്.രാജിസമര്പ്പിച്ചതിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ശിവസേനയെ ദേവേന്ദ്ര ഫഡ്നവിസ് കടന്നാക്രമിച്ചിരുന്നു. ഇതിനു പിന്നാലെ അതിരൂക്ഷ ഭാഷയില്‍ മറുപടിയുമായി ഉദ്ധവ് താക്കറെയും രംഗത്തെത്തിയിരുന്നു.
Post Your Comments