Latest NewsNewsIndia

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ കുറ്റകൃത്യത്തിൽ നേതൃത്വം നൽകിയവരെ കൽത്തുറുങ്കിൽ അടയ്ക്കാൻ ഇനി അൽപം പോലും വൈകരുത്- ഡി.വൈ.എഫ്.ഐ

ന്യൂഡല്‍ഹി•പതിറ്റാണ്ടുകൾ പഴക്കമുള്ള അയോദ്ധ്യ കേസിൽ ഇന്ന് പരമോന്നത നീതിപീഠം വിധി പ്രസ്താവിച്ചു കഴിഞ്ഞു. സുപ്രീം കോടതി വിധിയിൽ ചില വിയോജിപ്പുകൾ ഉണ്ട്. എന്നാൽ രാജ്യത്ത് ഒരു കലാപം ഈ വിധിയെത്തുടർന്ന് ഉണ്ടാവുകയുമരുത്. കലാപവും വൈകാരിക പ്രതികരണങ്ങളും രാജ്യത്തെ തകർക്കാൻ മാത്രമേ ഉപകരിക്കൂവെന്നും ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടറിയേറ്റ്.

ആർഎസ്എസ് നേതൃത്വത്തിൽ ബാബരി മസ്ജിദ് തകർത്തത് കുറ്റകരമാണെന്ന് ഇന്നത്തെ വിധിയിൽ പരാമർശമുണ്ട്.സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ കുറ്റകൃത്യത്തിൽ നേതൃത്വം നൽകിയവരെ കൽത്തുറുങ്കിൽ അടയ്ക്കാൻ ഇനി അൽപം പോലും വൈകരുത്. ജനങ്ങൾക്ക് സ്റ്റേറ്റിലുള്ള വിശ്വാസം സംരക്ഷിക്കാൻ ഇത് അത്യന്താപേക്ഷിതമാണ്.

രാജ്യത്തിൻറെ സമാധാനം നിലനിർത്തുമെന്ന് ഉറപ്പു വരുത്തേണ്ട ബാധ്യത നമുക്കുണ്ട്. എന്നാൽ വിധിയെ ജനാധിപത്യപരമായി വിമർശിക്കാനും നമുക്കാകണം.

മത തീവ്രവാദ സംഘടനകൾ അതി വൈകാരികത ആളിക്കത്തിച്ചു വർഗീയ മുതലെടുപ്പിന് ശ്രമിക്കും. ഇത്തരം വർഗീയ നീക്കങ്ങൾ സംഘപരിവാറിന് കൂടുതൽ ഊർജ്ജമാകും. അത് ഇന്ത്യൻ മതേതരത്വത്തെ തകർക്കും. അതിനാൽ മതേതരവും ജനാധിപത്യപരവുമായ മൂല്യങ്ങളിൽ അധിഷ്ഠിതമായ വിമർശനങ്ങളും വിശകലനങ്ങളും ഉയർന്നു വരണമെന്നും ഡൽഹിയിൽ നടക്കുന്ന ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടറിയേറ്റ് യോഗം പ്രസ്താവനയിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button