ന്യൂഡല്‍ഹി: അയോദ്ധ്യ വിധിയുടെ പേരിൽ പ്രകോപനപരമായ പ്രതികരണങ്ങൾ അരുതെന്ന് സിപിഎം പോളിറ്റ് ബ്യൂറോയും. വിഷയത്തിലെ തര്‍ക്കം അവസാനിപ്പിക്കാനാണ് അയോധ്യക്കേസില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനബെഞ്ചിന്റെ വിധിയിലൂടെ ശ്രമിച്ചിരിക്കുന്നതെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ പ്രസ്‌താവനയില്‍ പറഞ്ഞു.1991ലെ ആരാധനാലയനിയമത്തെ കോടതി ശ്ലാഘിച്ചിട്ടുണ്ട്.
ഈ തര്‍ക്കത്തില്‍ മധ്യസ്ഥത വഴിയുള്ള പരിഹാരം സാധ്യമല്ലെന്നും കോടതിവിധി വഴി പരിഹരിക്കണമെന്നുമാണ് സിപിഐ എം എക്കാലത്തും അഭിപ്രായപ്പെട്ടിരുന്നത്.
ഈ നിയമത്തില്‍ മുറുകെപിടിക്കുന്നതിലൂടെ ഭാവിയില്‍ മതപരമായ കേന്ദ്രങ്ങളുടെ പേരിലുള്ള തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും ഒഴിവാക്കാനാകും. കോടതിവിധിയുടെ പേരില്‍ സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന വിധം പ്രകോപനപരമായ പ്രതികരണങ്ങള്‍ ആരും നടത്തരുതെന്ന് പിബി അഭ്യര്‍ഥിച്ചു.
Post Your Comments