കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുള്‍ബുള്‍ ചുഴലിക്കാറ്റ് രാത്രിയോട് കൂടി കരയ്ക്ക് അടുക്കും. ഇതിന്റെ പശ്ചാത്തലത്തില്‍ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്നുളള സര്‍വീസുകള്‍ തല്‍ക്കാലം നിര്‍ത്തിവെയ്ക്കും. തിങ്കളാഴ്ച്ച സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും, സ്ഥാപനങ്ങള്‍ക്കും പശ്ചിമബംഗാളില്‍ അവധിയായിരിക്കും. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പനുസരിച്ച് അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
Read also: ബുള്‍ബുള്‍ ചുഴലിക്കാറ്റ്; വിമാനത്താവളം 12 മണിക്കൂര്‍ അടച്ചിടും
കേരളത്തിലും സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തില്‍ പരക്കെ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 130 മുതല്‍ 140 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 155 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുളളതിനാല്‍ വടക്ക് ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ഒഡീഷ പശ്ചിമ ബംഗാള്‍ തീരങ്ങളിലും മത്സ്യബന്ധത്തിന് പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Post Your Comments