ന്യൂഡല്‍ഹി•ബാബറി മസ്ജിദ് നിര്‍മ്മിച്ചത് മറ്റൊരു നിര്‍മ്മിതിക്ക് മുകളിലാണെന്ന് സുപ്രീംകോടതി. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കോടതി പരാമര്‍ശം. മസ്ജിദ് നിര്‍മ്മിച്ചത് തുറസായ സ്ഥലത്തല്ല. എന്നാല്‍ ക്ഷേത്രം പൊളിച്ചാണ് പള്ളി പണിഞ്ഞതെന്ന് കണ്ടെത്താനായിട്ടില്ല. അയോധ്യയിലാണ് രാമന്‍ ജനിച്ചതെന്ന ഹിന്ദു വിശ്വാസം തള്ളിക്കളയാനാവില്ല. രാമ ജന്മഭൂമിക്ക് നിയമപരമായി അസ്തിത്വമില്ലെന്നും എന്നാല്‍ ദൈവ സങ്കല്പത്തിന് നിയമപരമായി അസ്തിത്വമുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ഭൂമിയുടെ ഉടമസ്ഥാവകാശം തീരുമാനിക്കുക നിയമപരമായ വഴിയിലൂടെയാകുമെന്നും കോടതി വ്യക്തമാക്കി.
Post Your Comments