Latest NewsIndiaNews

അയോധ്യക്കേസ്; പ്രകോപനപരമായ പോസ്റ്റിട്ടു, ആദ്യ അറസ്റ്റ് രേഖപ്പെടുത്തി

മുംബൈ: അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ പ്രകോപനപരമായി സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടതിന് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. മഹാരാഷ്ട്ര ധൂല ജില്ലയില്‍ നിന്നുള്ള സഞ്ജയ് രാമേശ്വറിനെ (56) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ധുലെയിലെ ഓള്‍ഡ് ആഗ്ര റോഡിലെ നിവാസിയാണ് ഇയാള്‍. ബാബരി കേസിലെ വിധി വരുന്നതിന്റെ ഭാഗമായി സാമൂഹ്യ മാധ്യമങ്ങളുടെ നിരീക്ഷണം ശക്തമാക്കിയിരുന്ന സാഹചര്യത്തിലാണ് അറസ്റ്റ്. ശ്രീരാമ ജന്മ ഭൂമിയില്‍ നീതി നടപ്പായാല്‍ നീതി നടപ്പായാല്‍ ഒരിക്കല്‍ കൂടി ദീപാവലി ആഘോഷിക്കുമെന്നാണ് ഇയാള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. അത്തരമൊരു വിധി ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത പാട് മായ്ച്ചു കളയുമെന്നും ഇയാള്‍ കുറിച്ചിരുന്നു. സെക്ഷന്‍ 153 (1) (ബി), ഐ.പി.സി 188 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മറ്റ് രണ്ടു കേസുകളില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button