KeralaLatest NewsNews

വെള്ളംകുടി മുട്ടി; കുടിവെള്ള വിതരണം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി യുവമോര്‍ച്ച

ആലപ്പുഴ: ആലപ്പുഴ നഗരത്തിലും സമീപ പഞ്ചായത്തുകളിലും ജനങ്ങളുടെ വെള്ളംകുടി മുട്ടിയിട്ട് ഒരാഴ്ച്ച കഴിഞ്ഞ സാഹചര്യത്തിൽ കുടിവെള്ള വിതരണം പുനസ്ഥാപിക്കണമെന്നാവശ്യപെട്ട് പ്രതിഷേധവുമായി യുവമോര്‍ച്ച രംഗത്തെത്തി. പ്രതിഷേധത്തിന്റെ ഭാഗമായി വാട്ടര്‍ അതോറിററി ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ 2 മണിക്കൂറോളം യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ തടഞ്ഞു വെച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ബി.ജെ.പി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കുടിവെള്ളപ്രശ്നത്തിന് പരിഹാരം തേടി പ്രതിഷേധവുമായി രംഗത്തെത്തുന്നത്.

ആലപ്പുഴ നഗരത്തിലും സമീപപഞ്ചായത്തുകളിലും കുടിവെള്ളമെത്തിക്കാന്‍ നടപ്പാക്കിയ പദ്ധതിയാണ് ആലപ്പുഴ കുടിവെള്ള പദ്ധതി. 200 കോടിയോളം രൂപ മുടക്കി നടപ്പാക്കിയ പദ്ധതിയിലെ ക്രമക്കേടുകളാണ് അടിക്കടി കുടിവെള്ളവിതരണം മുടങ്ങാന്‍ കാരണമെന്നാണ് ഉയരുന്ന ആരോപണങ്ങള്‍. എന്നാല്‍ പദ്ധതി നടത്തിപ്പിലെ ക്രമക്കേടുകള്‍ കാരണം ഭൂഗര്‍ഭ പൈപ്പുകള്‍ പൊട്ടി അടിക്കടി കുടിവെള്ള വിതരണം മുടങ്ങുകയാണ്.

ALSO READ: നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കൂട്ടത്തല്ല് ; ചെയര്‍മാനും പ്രതിപക്ഷാവനിതാ കൗണ്‍സിലര്‍ക്കുമടക്കം നിരവധി പേർക്ക് മർദ്ദനം

ഈ സാഹചര്യത്തിലാണ് യുവമോര്‍ച്ച ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ വാട്ടര്‍ അതോറിററി ആലപ്പുഴ ടെക്‌നിക്കല്‍ അസിസ്റ്റന്റ് സുദര്‍ശനനെ ഓഫീസ് മുറിയില്‍ തടഞ്ഞുവെച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button