Latest NewsKeralaNews

കൊച്ചിയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായില്ല; രണ്ടാം മോട്ടോറിൻ്റെ ട്രയൽ റൺ മാറ്റിവച്ചു

കൊച്ചി: കൊച്ചിയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായില്ല. പാഴൂരിൽ നിന്നുള്ള കുടിവെള്ള വിതരണം ഇനിയും വൈകും. ഇന്ന് നടത്താനിരുന്ന രണ്ടാം മോട്ടോറിൻ്റെ ട്രയൽ റൺ മാറ്റിവച്ചു. തിങ്കളാഴ്ച ട്രയൽ റൺ നടത്തുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. മൂന്നാം മോട്ടോറിൻ്റെ ട്രയൽ റൺ വെള്ളിയാഴ്ച നടക്കും.

അതേസമയം, പശ്ചിമ കൊച്ചിയിലെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കാൻ ജില്ലഭരണകൂടം കൺട്രോൾ റൂം തുറന്നു. ഫോർട്ട് കൊച്ചി വെളി മൈതാനത്താണ് കൺട്രോൾ റൂം.

മരടിൽ നിന്നുള്ള വെള്ളമാണ് ഇവിടെ വിതരണം ചെയ്യുക. കൂടുതൽ ടാങ്കർ ലോറികൾ പിടിച്ചെടുത്ത് ജലവിതരണത്തിന് വിനിയോഗിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button