Latest NewsKeralaNews

വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസ് തോൽവിയിൽ പ്രതിഷേധം : കെ മുരളീധരൻ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂ ഡൽഹി : വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസ് തോൽവിയിൽ പ്രതിഷേധവുമായി കെ മുരളീധരൻ എംപി. അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി. സംഘടനാപരമായ പാളിച്ച വട്ടിയൂർക്കാവിലുണ്ടായതായും,എൻഎസ്‍സിന്‍റെ പരസ്യ പിന്തുണ ന്യൂനപക്ഷങ്ങളെ അകറ്റാൻ ഇടയാക്കിയതായും കെ മുരളീധരൻ സോണിയ ഗാന്ധിയോട് പറഞ്ഞുവെന്നാണ് റിപ്പോർട്ട്. കെപിസിസി പുനസംഘടനയിൽ എല്ലാവർക്കും പ്രാതിനിധ്യം ഉറപ്പ് വരുത്തണമെന്നും, യൂത്ത് കോൺഗ്രസ് പുനസംഘടനയിൽ തെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്നും മുരളീധരൻ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടതായും സൂചനയുണ്ട്.

വട്ടിയൂർക്കാവിൽ മുരളീധരൻ നിർദ്ദേശിച്ച പീതാംബരകുറുപ്പിന് പകരം നേതൃത്വം ഇടപെട്ടായിരുന്നു മോഹൻ കുമാറിനെ യു‍ഡിഎഫ് സ്ഥാനാർത്ഥിയാക്കിയത്. ഒടുവിൽ 14465 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വി കെ പ്രശാന്ത് വിജയിച്ചതോടെ മുരളീധരൻ സംഘടനാ സംവിധാനത്തിൽ പാളിച്ചയുണ്ടായെന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു.

Also read : കെപിസിസിയുടെ ജംബോ ഭാരവാഹിപട്ടികയ്‌ക്കെതിരെ കെ.മുരളീധരന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button