KeralaLatest NewsIndia

വിദ്യാർത്ഥികളുടെ മാവോയിസ്റ്റ് ബന്ധം, ഇത്തരം സംഘടനകളുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി ജില്ലാ നേതൃത്വം

കോഴിക്കോട്: യുഎപിഎ ചുമത്തപ്പെട്ട് അറസ്റ്റിലായ അലന്റെയും താഹയുടെയും കാര്യത്തില്‍ പാര്‍ട്ടി അന്തിമ തീരുമാമെടുത്തിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍. പാര്‍ട്ടിക്ക് അന്വേഷിക്കാന്‍ അതിന്റേതായ സംവിധാനങ്ങളുണ്ടെന്നും ജില്ലാ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.അതേസമയം പാര്‍ട്ടി അംഗങ്ങളായ രണ്ട് വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തില്‍ ഇടപെടേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു.

കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. വിദ്യാര്‍ഥികളെ പാര്‍ട്ടിയില്‍നിന്ന് ഉടന്‍ പുറത്താക്കില്ല. ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കണമെന്നതു സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യാന്‍ കോഴിക്കോട് ജില്ലാ കമ്മറ്റിയെ സംസ്ഥാന സെക്രട്ടേറിയറ്റ് ചുമതലപ്പെടുത്തിയിരുന്നു.മാവോയിസ്റ്റുകളുമായി വിദ്യാര്‍ഥികള്‍ക്ക് ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടാണ് കോഴിക്കോട് ജില്ലാ കമ്മറ്റി നല്‍കിയത്.

മാവോയിസ്റ്റുകളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടാൽ മാത്രമേ ഇത്തരം പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം അവസാനിക്കുകയുള്ളുവെന്ന് കാനം രാജേന്ദ്രന്‍

ഇത്തരം സംഘടനകളുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് നേതൃത്വം മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഇരുവരും അത് മുഖവിലയ്‌ക്കെടുത്തില്ലെന്നും ജില്ലാ കമ്മറ്റിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.കോഴിക്കോട് തിരുവണ്ണൂര്‍ പാലാട്ട് നഗര്‍ മണിപ്പുരി വീട്ടില്‍ അലന്‍ ശുഹൈബ്(19), മൂര്‍ക്കനാട് പാനങ്ങാട്ടുപറമ്ബ് കോട്ടുമ്മല്‍ വീട്ടില്‍ താഹ ഫസല്‍(24) എന്നിവരാണ് അരസ്റ്റിലായത്. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമ വിദ്യാര്‍ഥിയായ അലന്‍ സിപിഎം പാലാട്ട് നഗര്‍ ബ്രാഞ്ച് കമ്മറ്റി അംഗമാണ്. ജേണലിസം വിദ്യാര്‍ഥിയായ താഹ പാറമ്മല്‍ ബ്രാഞ്ച് കമ്മറ്റി അംഗവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button