മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ(എസ്ബിഐ) സ്ഥിര നിക്ഷേപമുള്ളവർക്കും, നിക്ഷേപിക്കാൻ ഒരുങ്ങുന്നവരും ശ്രദ്ധിക്കുക. സ്ഥിര നിക്ഷേപങ്ങളുടെ പലിശയിൽ കുറവ് വരുത്തി. പുതിയ നിരക്കുകള്‍ നവംബര്‍ 10 മുതല്‍ പ്രാബല്യത്തില്‍വരും. ഒരുവര്‍ഷത്തിനും രണ്ടുവര്‍ഷത്തിനുമിടയില്‍ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്കില്‍ 15 ബേസിസ് പോയന്റാണ് ഇത്തവണ കുറച്ചത്. രണ്ടു കോടി രൂപയ്ക്കുമുകളിലുള്ള നിക്ഷേപങ്ങള്‍ക്കുള്ള പലിശ 30 മുതല്‍ 75 ബേസിസ് പോയന്റുവരെ കുറവ് വരുത്തി. റിപ്പോ നിരക്ക് 135 ബേസിസ് പോയന്റ് കുറച്ചതിനെതുടര്‍ന്ന് മറ്റു ബാങ്കുകളും നിക്ഷേപ പലിശ ഇടക്കിടെ കുറച്ചിരുന്നു.
അതേസമയം വായ്പാ പലിശയും കുറച്ചിട്ടുണ്ട്. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്റിങ് റേറ്റ് അടിസ്ഥാനമാക്കി പലിശ നിരക്കില്‍ 5 ബേസിസ് പോയിന്റാണ് കുറച്ചത്. ഇതോടെ ഒരുവര്‍ഷ കാലാവധിയുള്ള എംസിഎല്‍ആര്‍ നിരക്ക് 8.05 ശതമാനത്തില്‍നിന്ന് 8 ശതമാനമാനത്തിലേക്ക് താഴും.ഈ നിരക്കും നവംബര്‍ 10 മുതലാണ് പ്രാബല്യത്തില്‍വരിക. 2019-20 സാമ്ബത്തിക വര്‍ഷത്തില്‍ ബാങ്ക്ഏഴാംതവണയാണ് എംസിഎല്‍ആര്‍ നിരക്ക് കുറയ്ക്കുന്നത്.
പുതുക്കിയ പലിശ സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു :
7 ദിവസം മുതല്‍ 45 ദിവസംവരെയുള്ള പലിശ – 4.50ശതമാനം
46 മുതല്‍ 179 ദിവസം വരെ – 5.50 ശതമാനം
180 മുതല്‍ 210 ദിവസം – 5.80 ശതമാനം
211 മുതല്‍ ഒരുവര്‍ഷംവരെ – 6.25 ശതമാനം
2 വര്‍ഷം മുതല്‍ 3 വര്‍ഷംവരെ 6.25 ശതമാനം
3 മുതല്‍ 5 വര്‍ഷംവരെ 6.25 ശതമാനം
5 മുതല്‍ 10 വര്‍ഷംവരെ 6.25 ശതമാനം
ഇതിൽ മുതിര്‍ന്ന പൗരന്മാര്‍ക്ക് അരശതമാനംവരെ അധിക പലിശ ലഭിക്കും.
Also read : ബാങ്ക് വായ്പ : ഏവർക്കും സന്തോഷിക്കാവുന്ന തീരുമാനവുമായി എസ്ബിഐ
Post Your Comments