Latest NewsIndia

2000 രൂപയുടെ നോട്ടുകൾ പ്രചാരത്തിലില്ല, നിരോധിക്കാൻ എളുപ്പം : മുൻ ധനകാര്യ സെക്രട്ടറി

നോട്ട്‌ നിരോധനത്തിന്റെ മൂന്നാം വാര്‍ഷിക വേളയിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

ന്യൂഡല്‍ഹി: നോട്ട്‌ നിരോധനത്തിനു ശേഷം പുറത്തിറക്കിയ 2,000 രൂപ നോട്ടുകളില്‍ നല്ലൊരു ശതമാനവും പ്രചാരത്തിലില്ലെന്നു മുന്‍ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ്. ഈ നോട്ടുകള്‍ നിരോധിക്കാന്‍ എളുപ്പമാണെന്നും അദ്ദേഹം പറഞ്ഞു.നോട്ട്‌ നിരോധനത്തിന്റെ മൂന്നാം വാര്‍ഷിക വേളയിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

2,000 രൂപ നോട്ടുകള്‍ മൂല്യത്തില്‍ രാജ്യത്ത് പ്രചാരത്തിലുള്ള നോട്ടുകളുടെ മൂന്നിലൊന്നു വരും. ഇവ യഥാര്‍ഥത്തില്‍ പ്രചാരത്തിലില്ലാത്തതുകൊണ്ട് നിരോധിക്കാന്‍ എളുപ്പമാവും. ബാങ്കിലെത്തുന്ന 2,000 രൂപ നോട്ടുകള്‍ പുറത്തേക്ക് വിതരണത്തിനെത്തിക്കാതിരിക്കുക എന്ന ലളിതമായ മാര്‍ഗത്തിലൂടെ ആളുകള്‍ക്ക് അസൗകര്യമില്ലാത്ത രീതിയില്‍ 2,000 രൂപ നോട്ടുകള്‍ നിരോധിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ധനകാര്യ സെക്രട്ടറി പദവിയില്‍നിന്ന് ഊര്‍ജ സെക്രട്ടറിയായി തരംതാഴ്ത്തിയതോടെ കഴിഞ്ഞ മാസം സുഭാഷ് ചന്ദ്ര സര്‍വീസില്‍നിന്ന് സ്വയം വിരമിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button