റിയാദ്: സൗദിയിൽ ഗതാഗത നിയമങ്ങൾ പാലിക്കുന്നവർക്കു പാരിതോഷികം നൽകാൻ പദ്ധതി. ദേശീയ റോഡ് സുരക്ഷാ സെന്ററിന്റെ പങ്കാളിത്തത്തോടെ ട്രാഫിക് ഡയറക്ടറേറ്റിന്റേതാണ് പദ്ധതി. ഗതാഗത സുരക്ഷാ നിലവാരം ഉയർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഗതാഗത സുരക്ഷാ നിലവാരം ഉയർത്തുന്നത് ലക്ഷ്യമിട്ട് നിരത്തുകളിൽ ഡ്രൈവർമാരുടെ പെരുമാറ്റ ശൈലി മിക്‌വുറ്റതാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ട്രാഫിക് ഡയറക്ടറേറ്റ് മേധാവി മേജർ ജനറൽ മുഹമ്മദ് അൽ ബസ്സാമി അറിയിച്ചു. പത്ത് കാറുകൾ ഗതാഗത നിയമങ്ങൾ പാലിക്കുന്നവർക്കായി സമ്മാനിക്കും. കൂടാതെ നിരവധി പേർക്ക് അഞ്ഞൂറ് റിയാലിന്റെ പാരിതോഷികങ്ങളും നൽകും.
Read also: സൗദിയില്‍ പാര്‍പ്പിട വാടക കുറയുന്നു
ക്യാമ്പയിന്റെ അവസാനം നറുക്കെടുപ്പിലൂടെയാണ് കാറുകൾക്ക് അർഹരായവരെ കണ്ടെത്തുന്നതെന്ന് ദേശീയ റോഡ് സുരക്ഷാ സെന്റർ മേധാവി ഡോ. അലി അൽ ഗാംദി പറഞ്ഞു.ട്രാഫിക് നിയമങ്ങൾ പൂർണമായും പാലിക്കുന്നവരെ രഹസ്യ ട്രാഫിക് പോലീസുകാരാണ് നിരീക്ഷിച്ചു കണ്ടെത്തുക. ഇത്തരക്കാരെ കണ്ടെത്തിയാൽ പോലീസിനൊപ്പമുള്ള ബോധവൽക്കരണ ക്യാമ്പയിന്റെ പ്രതിനിധികൾ ഗതാഗത നിയമം പാലിച്ചതിന്റെ പേരിലുള്ള പാരിതോഷികം തൽക്ഷണം ഇവർക്ക് സമ്മാനിക്കും.
Post Your Comments