തിരുവനന്തപുരം: കെപിസിസിയുടെ ജംബോ ഭാരവാഹിപട്ടികയ്‌ക്കെതിരെ വിമർശനവുമായി കെ.മുരളീധരന്‍. ജംബോ പട്ടിക ഗുണം ചെയ്യില്ലെന്നും രാഷ്ട്രീയകാര്യസമിതി അംഗങ്ങളോടോ എംപിമാരോടോ ആലോചിക്കാതെയാണ് പട്ടിക തയാറാക്കിയതെന്നും മുരളീധരന്‍ വ്യക്തമാക്കി. സോണിയ ഗാന്ധിയെ നേരിൽ കണ്ടാണ് അദ്ദേഹം തന്റെ പരാതി അറിയിച്ചിരിക്കുന്നത്.
Read also: സംസ്ഥാനത്തെ വിവിധ ട്രസ്റ്റുകള്‍ക്ക് കര്‍ശന താക്കീതുമായി കെ.മുരളീധരന്‍
ജംബോ കമ്മിറ്റി വേണ്ടെന്നായിരുന്നു രാഷ്ട്രീയകാര്യസമിതിയിലെ പൊതുതീരുമാനം. അത് മറികടന്നാണ് ഇപ്പോള്‍ പട്ടിക തയാറാക്കിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് വോട്ടെടുപ്പ് നടത്തുന്നത് പാര്‍ട്ടിയില്‍ ചേരിതിരിവിന് കാരണമാകുമെന്നും അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ച് ചുമതല നല്‍കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments