തിരുവനന്തപുരം: മാനസിക രോഗമുള്ള വനിത പൊലീസുകാരി മാധ്യമ പ്രവര്‍ത്തകനെ മർദ്ദിച്ച സംഭവത്തിൽ കർശന നീക്കവുമായി തിരു. അഡീഷണല്‍ കമ്മീഷണര്‍ ഹര്‍ഷിത അത്തല്ലൂരി. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നവരെ പൊതുജനങ്ങളുമായി ബന്ധപ്പെടുന്ന ഡ്യൂട്ടിയില്‍ നിയോഗിക്കരുതെന്നും സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ പൊലീസുകാര്‍ പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് അവർ പറഞ്ഞു.
മാധ്യമപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച പൊലീസുകാരി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നുവെന്ന് നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു. അസുഖത്തെ തുടര്‍ന്ന് ഏറെ നാള് ചികിത്സയിലായിരുന്നു പൊലീസുകാരി.
ALSO READ: ഹാമര്‍ ത്രോ മത്സരത്തിനിടെ വീണ്ടും അപകടം; പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് പരിക്ക്
തിരികെ പ്രവേശിപ്പിച്ചപ്പോള്‍ പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്നതിനാലാണ് നിയമസഭയ്ക്ക് മുന്നില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചതെന്നും കമ്മീഷണര്‍ ഓഫീസ് വ്യക്തമാക്കി.
Post Your Comments