Latest NewsKeralaNews

കാർഷിക സർവകലാശാലയിലെ അതിക്രമം: കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്ന് കൃഷിമന്ത്രി

തൃശൂർ: മണ്ണുത്തി കാർഷിക സർവകലാശാല ക്യാമ്പസിലെ അതിക്രമത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൃഷിമന്ത്രി പി പ്രസാദ്. സംഭവത്തിൽ ഉടൻ നടപടി സ്വീകരിക്കണമെന്ന് കൃഷി മന്ത്രി പി പ്രസാദ് കേരള പോലീസ് ഡയറക്ടർ ജനറലിനോട് നിർദ്ദേശിച്ചു.

Read Also: ‘നിർബന്ധപൂർവ്വമായ അരാധന രീതികളോ വസ്ത്രധാരണമോ അല്ല ഇസ്ലാം, ഞാന്‍ മനസിലാക്കിയ ഇസ്ലാം വളരെ ലളിതമാണ്’: ഒമർ ലുലു

കഴിഞ്ഞ ദിവസം രാത്രിയിലാണ് മണ്ണുത്തി സർവകലാശാലയിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥിനികളെ ഉൾപ്പെടെ ഭീഷണിപ്പെടുത്തിയത്. ഇക്കഴിഞ്ഞ 24 ന് രാത്രിയിലാണ് അക്രമികൾ ക്യാമ്പസിൽ അതിക്രമിച്ച് കയറിയത്. വിദ്യാർത്ഥിനികൾ ഉൾപ്പെടെയുള്ളവരെ അസഭ്യം പറയുകയും ജീവന് ഹാനി ഉണ്ടാക്കുന്ന രീതിയിൽ ആക്രമിക്കുകയും ചെയ്തത് ക്യാമ്പസിലാകെ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. അക്രമികൾക്ക് മാതൃകാപരമായ ശിക്ഷ നടപ്പാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.

Read Also: ‘ചെയ്യാവുന്ന ദ്രോഹം എല്ലാം അവൾ ചെയ്തു, അവന് സഹിയ്ക്കാവുന്നതിന് ഒരു പരിധിയില്ലേ?’: ബൈജു രാജിന്റെ അച്ഛൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button