ന്യൂ ഡൽഹി : യുഎഇ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. “ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സൗഹൃദവും പങ്കാളിത്തവും ശൈഖ് ഖലീഫയുടെ ഭരണനേതൃത്വത്തില്‍ കൂടുതല്‍ ദൃഢമാകുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നു” പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
نهنئ صاحب السمو الشيخ خليفة بن زايد آل نهيان بمناسبة إعـادة انتخابه رئيسًا لدولة الإمارات العربية المتحدة. نتطلّع إلى مواصلة العمل معكم بشكل وثيق لتعزيز علاقاتنا الإستراتيجية والأخوية متعددة الأوجه.
— Narendra Modi (@narendramodi) November 7, 2019
കഴിഞ്ഞ ദിവസം ചേര്‍ന്ന സുപ്രീം കൗണ്‍സില്‍ യോഗത്തിലാണ് ശൈഖ് ഖലീഫയെ പ്രസിഡന്റായി നാലാം തവണ തെരഞ്ഞെടുത്തത്. യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്റെ മരണശേഷം 2004 നവംബര്‍ മൂന്നിനാണ് യുഎഇയുടെ പ്രസിഡന്റായി ആദ്യം തെരഞ്ഞെടുക്കപ്പെട്ടത്.
Also read : ഷെയ്ഖ് ഖലീഫ വീണ്ടും യു.എ.ഇ പ്രസിഡന്‍റ്
Post Your Comments