![](/wp-content/uploads/2019/10/manju-5.jpg)
തൃശൂർ: പരസ്യ- സിനിമാ സംവിധായകൻ ശ്രീകുമാറിനെതിരെ നടി മഞ്ജു വാര്യർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് ഒടിയൻ സിനിമയുടെ അണിയറപ്രവർത്തകരുടെ മൊഴി രേഖപ്പെടുത്തി. മഞ്ജുവിന്റെ ആരോപണങ്ങളെ ശരി വെയ്ക്കുന്നതാണ് സാക്ഷി മൊഴികൾ. നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, പ്രൊഡക്‌ഷൻ കൺട്രോളർ സജി സി. ജോസഫ് അടക്കമുള്ള 7 സാക്ഷികളിൽ നിന്നാണ് ക്രൈം ബ്രാഞ്ച് മൊഴിയെടുത്തത്.
ഒടിയൻ സിനിമയുടെ ഷൂട്ടിങ് സെറ്റുകളിലും മറ്റും തേജോവധം ചെയ്തുവെന്ന ആക്ഷേപം പരാതിയിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനെ സാക്ഷിയായി ചേർത്തത്. ശ്രീകുമാർ മേനോനെ ഉടൻ ചോദ്യം ചെയ്യും. സമൂഹ മാദ്ധ്യമങ്ങളിലൂടെ ശ്രീകുമാർ മോശക്കാരിയായി ചിത്രീകരിക്കാൻ ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു മഞ്ജുവിന്റെ പരാതി. ക്രൈം ബ്രാഞ്ച് തൃശൂരിലേക്കു വിളിച്ചുവരുത്തി നടത്തിയ മൊഴിയെടുപ്പ് ഒരു മണിക്കൂറോളം നീണ്ടു. പ്രൊഡക്‌ഷൻ കൺട്രോളർ സജി സി. ജോസഫ് ചാർട്ടേഡ് എക്കൗണ്ടൻറ് സനൽ കുമാർ തുടങ്ങിയവരും സാക്ഷികളാണ്. ഇവരടക്കമുള്ള ഏഴ് സാക്ഷികളുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി.
ALSO READ: വിമന്‍സ് ഇന്‍ കളക്ടീവ് സിനിമയെ പരിഹസിച്ച സംഭവം; മഞ്ജു വാര്യരോട് ക്ഷമാപണവുമായി തമ്പി ആന്റണി
സ്ത്രീത്വത്തെ അപമാനിക്കുംവിധം അംഗവിക്ഷേപം നടത്തി, ഗൂഢ ഉദ്ദേശ്യത്തോടെ സ്ത്രീയെ പിന്തുടര്‍ന്നു, സമൂഹമാദ്ധ്യമങ്ങളിലൂടെ അപവാദപ്രചരണം നടത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ശ്രീകുമാറിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. സാക്ഷി മൊഴികളുടെയും പരാതിയുടെയും അടിസ്ഥാനത്തിൽ സംവിധായകൻ ശ്രീകുമാറിനെ ഉടൻ തന്നെ ചോദ്യം ചെയ്യേണ്ടതുണ്ട്. മൊഴികൾ അവലോകനം ചെയ്തതിന് ശേഷം ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരാകാൻ ശ്രീകുമാറിന് നോട്ടീസ് നൽകും.
Post Your Comments